CinemaKollywoodLatest NewsWOODs

ഹിന്ദിയിൽ സംസാരിക്കരുതെന്ന് ഭാര്യയെ വിലക്കി: പ്രശസ്തി തന്നത് തമിഴല്ല ഹിന്ദി: എ ആർ റഹ്മാൻ നന്ദിയില്ലാത്തവനെന്ന് വിമർശനം

തമിഴ് അറിയില്ല, ക്ഷമിക്കണം എന്ന് ഇം​ഗ്ലീഷിൽ സൈറ കാണികളോടായി പറഞ്ഞു

ചെന്നൈ: പുരസ്കാര വേദിയിൽ വച്ച് റഹ്മാൻ ഭാര്യ സൈറ ബാനുവിനോട് ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ ചെന്നൈയിൽ വച്ചു നടന്ന ആനന്ദ വികടൻ അവാർഡ് ചടങ്ങിനിടെയായിരുന്നു സംഭവം.

മികച്ച പിന്നണി ​ഗായകൻ, മികച്ച സംവിധായകൻ എന്നീ അവാർഡുകളും എ ആർ റഹ്മാനാണ് കരസ്ഥമാക്കിയത്. മികച്ച ​ഗായകനുള്ള അവാർഡ് തന്റെ ഭാര്യക്കാണ് റഹ്മാൻ സമർപ്പിച്ചത്. അതോടൊപ്പം വേദിയിലേക്ക് കടന്നു വരുവാൻ ആവശ്യപ്പെടുകയും ചെയ്തു.

തന്റെ ശബ്ദം നല്ലതാണെന്ന് ആദ്യമായി പറഞ്ഞത് ഭാര്യയാണ്, പാടാൻ പ്രേരിപ്പിച്ചതും ഭാര്യയാണെന്ന് താരം പറഞ്ഞു. തന്റെ ശബ്ദത്തിന്റെ ആദ്യത്തെ ഫാൻ ഭാര്യയാണെന്നും റഹ്മാൻ പറഞ്ഞിരുന്നു.

എന്നാൽ മൈക്ക് കൈമാറുന്നതിന്റെ മുൻപായി ഭാര്യ സൈറയോട് തമിഴിൽ സംസാരിക്കൂ, ഹിന്ദിയിലല്ല സംസാരിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയ ഭാര്യ തനിക്ക് തമിഴ് അത്ര വശമില്ലെന്ന് വെളിപ്പെടുത്തി.

തനിക്ക് തമിഴ് അറിയില്ല, ക്ഷമിക്കണം എന്ന് ഇം​ഗ്ലീഷിൽ സൈറ കാണികളോടായി പറഞ്ഞു. ​ഗുജറാത്തിലെ കച്ച് സ്വദേശിനിയാണ് സൈറ ബാനു. എന്നാൽ ഹിന്ദി പാട്ടുകളിലൂടെയാണ് പണവും പ്രശസ്തിയും റഹ്മാൻ നേടിയെതെന്നും പിന്നീട് നന്ദിയില്ലാത്തവനായി മാറിയെന്നും ആളുകൾ ട്വീറ്റിലൂടെ മറുപടി നൽകി രം​ഗത്തെത്തി. ഹിന്ദി ​ഗാനമായ ജയ്ഹോയിലൂടെയാണ് റഹ്മാൻ ഓസ്കാർ നേടിയതെന്ന് മറന്ന് പോകരുതെന്നും ചിലർ ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button