കൊച്ചി: ഇടതുപക്ഷ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട നവ്യ, അദ്ദേഹത്തെ വണങ്ങി കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചത് ശ്രദ്ധേയമായിരുന്നു. ഇതെല്ലാം സൈബർ സഖാക്കളെ ചൊടിപ്പിച്ചിരുന്നു. നവ്യയ്ക്കെതിരെ പരിഹാസ പോസ്റ്റുകൾ നിറഞ്ഞപ്പോഴും താരം ഇതിനോടൊന്നും പ്രതികരിച്ചതിരുന്നില്ല. ഇപ്പോഴിതാ, വിമർശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നവ്യ നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നവ്യ, ഒറ്റ വരി കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം’ എന്നാണ് നവ്യയുടെ വാക്കുകള്‍. നവ്യയുടെ വാക്കുകള്‍ നരേന്ദ്ര മോദിയുടെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി തന്നെയാണ് നവ്യ നൽകിയതെന്നും, ഇതിലും നല്ല മറുപടിയില്ല എന്നുമാണ് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നത്. വിമർശകർക്കുള്ള പരോക്ഷ മറുപടിയാണിതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിക്കപ്പെട്ട യുവം 2023 പരിപാടിയില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ മേഖലകളില്‍ നിന്ന് നിരവധി പേർ പങ്കെടുത്തിരുന്നു. നവ്യക്ക് ഒപ്പം അപര്‍ണ ബാലമുരളി, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പങ്കെടുത്തിരുന്നു. എന്നാല്‍ നവ്യക്ക് എതിരെ മാത്രമായിരുന്നു കൂടുതല്‍ വിമര്‍ശനം ഉയർന്നത്.
Post Your Comments