
കോഴിക്കോട്: പ്രശസ്ത മലയാള സിനിമാ നടൻ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയാഘാതവും തലച്ചോറിൽ ഉണ്ടായ രക്തസ്രാവവുമാണ് മരണ കാരണം. കഴിഞ്ഞ ദിവസം മലപ്പുറം കാളികാവിൽ ഫുട്ബോൾ മത്സരം ഉത്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.
വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു മാമുക്കോയ.
Post Your Comments