ഷെയ്ൻ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമയിൽ നിന്ന് വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് സിയാദ് കോക്കർ. ഈ നടൻമാരുമായി സഹകരിക്കേണ്ടെന്ന തീരുമാനം എല്ലാവരും കണ്ട് പാഠമാക്കണമെന്നും സിയാദ് കോക്കർ പറഞ്ഞു.
മോഹൻലാലും മമ്മൂട്ടിയും അടക്കം വിട്ടു വീഴ്ച്ച ചെയ്യുന്ന നടൻമാരാണ് ഇപ്പോഴും, ഈ രണ്ട് നടൻമാരില്ലെങ്കിലും മലയാള സിനിമക്ക് യാതൊരു നഷ്ടവും സംഭവിക്കില്ലെന്ന് സിയാദ് പറഞ്ഞു.
ഇന്നലെ വന്ന ഷെയിൻ നിഗമോ, ശ്രീനാഥ് ഭാസിയോ മലയാള സിനിമക്ക് പ്രാധാന്യം ഉള്ള ആൾക്കാരല്ല. ഈ രണ്ട് ആൾക്കാരെ കണ്ടുകൊണ്ട് മാത്രം ആരും തിയറ്ററിലേക്ക് കേറാറില്ല. ഇവരുടെ അടുത്തിടെ ഇറങ്ങിയ സിനിമകൾ ഒരു ഷോ പോലും കളിച്ചിരുന്നില്ല, പ്രേക്ഷകർ ആരും കാണാതിരുന്നത് കൊണ്ട് തിയേറ്റർ അടച്ചിടുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.
എന്തുകൊണ്ട് പിന്നീടും ഇവർ ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നു, കഴിഞ്ഞ സംഭവങ്ങൾ ഈ താരങ്ങൾ മറന്നു പോകരുതെന്നും സിയാദ് ഓർമ്മപ്പെടുത്തി.
Post Your Comments