വന്ദേ ഭാരത് ട്രെയിനിൽ കഴിഞ്ഞ ദിവസം പോസ്റ്റർ ഒട്ടിച്ചത് വൻ വിവാദമായി മാറിയിരിക്കുകയാണ്. തന്റെ അറിവോടെയല്ല പ്രവർത്തകർ ഈ പണി ചെയ്തതെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വികെ ശ്രീകണ്ഠൻ എംപി.
പശയൊന്നും ഉപയോഗിച്ചിട്ടില്ലെന്നും വെറും വെള്ളത്തിലാണ് പോസ്റ്റർ ഒട്ടിച്ചതെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി. പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ വ്യാപക സൈബർ ആക്രമണങ്ങളാണ് നടക്കുന്നതെന്നും വികെ ശ്രീകണ്ഠൻ എംപി
പറഞ്ഞു.
ആർപിഎഫ് സംഭവത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരട്ടെയെന്നും വികെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കി. യുവമോർച്ച നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിയ്ച്ചത്.
ഉത്ഘാടന സർവ്വീസിൽ വന്ദേഭാരത് ട്രെയിൻ പാലക്കാട് ഷൊർണ്ണൂരിൽ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവകർത്തകർ പോസ്റ്റർ ഒട്ടിച്ചത്. ആർപിഎഫ് ഉടനടി ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. വൻ വിമർശനങ്ങളാണ് എംപിക്കെതിരെ ഉയർന്നത്. പാലക്കാട് എംപിയും അദ്ദേഹത്തിന്റെ അനുയായികളും ട്രെയിനിനെ സ്വാഗതം ചെയ്യാൻ റെയിൽവേ സ്റ്റേഷനിൽ സന്നിഹിതരായിരുന്നുവെന്ന് വിവിധ വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.
പോസ്റ്റർ ഒട്ടിച്ച സംഭവം ലോക ചെറ്റത്തരമെന്നാണ് നടൻ കൃഷ്ണകുമാർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. തന്റെ പ്രതിഷേധവും അദ്ദേഹം വ്യക്തമാക്കി.
Post Your Comments