ഷെയിൻ നിഗത്തിനെയും, ശ്രീനാഥ് ഭാസിയെയും വിലക്കിയ നടപടിയിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സംഘടന എടുത്ത തീരുമാനവുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഘലയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും മന്ത്രി സജി ചെറിയാൻ സംസാരിച്ചു. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും ഉറപ്പ് നൽകി.
ഇക്കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിക്കും, ഷെയിൻ നിഗത്തിനും സിനിമാ സംഘടനകളും, ഭാരവാഹികളും വിലക്കേർപ്പെടുത്തിയത്.
പലരും ഒളിഞ്ഞും തെളിഞ്ഞും ലഹരി മരുന്ന് ഉപയോഗിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ലഹരി ഉപയോഗിച്ച് ബോധമില്ലാതെ പലതും ചെയ്ത് കൂട്ടുന്നുവെന്ന് കുറച്ച് കാലമായി നിരന്തരം ആരോപണങ്ങൾ വരുന്നുണ്ടെന്നും അതെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും നിർമ്മാതാവ് രഞ്ജിത് പറഞ്ഞു.
Post Your Comments