CinemaKollywoodLatest NewsWOODs

ഹിന്ദി വേണ്ട, തമിഴിൽ സംസാരിച്ചാൽ മതി: പൊതുവേദിയിൽ ഭാര്യ സൈറക്ക് നിർദേശവുമായി എ ആർ റഹ്മാൻ

തന്റെ ഊഴം വന്നപ്പോൾ തമിഴിലായിരുന്നു താരം സംസാരിച്ചത്

 

ഹിന്ദി ഒഴിവാക്കി പകരം തമിഴിൽ സംസാരിക്കാൻ ഭാര്യയോട് ആവശ്യപ്പെട്ട് എ ആർ റഹ്മാൻ. ചെന്നൈയിലെ ഒരു അവാർഡ് പരിപാടിയിൽ പങ്കെടുക്കവേയാണ് ഇത്തരം നിർദേശം എ ആർ റഹ്മാൻ നൽകിയത്.

റഹ്മാൻ സംസാരിച്ചതിന് ശേഷം സംസാരിക്കാൻ ഭാര്യ സൈറയോട് അവതാരിക പറഞ്ഞപ്പോഴാണ് തമിഴിൽ സംസാരിക്കണമെന്ന് ചിരിച്ചുകൊണ്ട് എ ആർ റഹ്മാൻ പറഞ്ഞത്.

എ ആർ റഹ്മാൻ തന്റെ ഊഴം വന്നപ്പോൾ തമിഴിലായിരുന്നു സംസാരിച്ചത്. തമിഴ് പൂർണ്ണമായി അറിയില്ലെന്ന് പറഞ്ഞ് തുടങ്ങിയ സൈറ എല്ലാവർക്കും നല്ലൊരു സായന്തനം ആശംസിച്ചു. ഇദ്ദേഹത്തിന്റെ ശബ്ദവുമായി ഞാൻ പ്രണയത്തിലാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുന്ന സ്വഭാവം ഉണ്ടന്നും സൈറ പറഞ്ഞു.

1995 ലായിരുന്നു എ ആർ റഹ്മാന്റെയും, സൈറയുടെയും വിവാഹം. ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് താര ദമ്പതികൾക്ക്.

 

shortlink

Related Articles

Post Your Comments


Back to top button