കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായി.
ഇക്കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
ആരോഗ്യ നിലയിൽ നേരിയ മാറ്റം ഉണ്ടായതിന് ശേഷമാണ് അദ്ദേഹത്തെ വണ്ടൂരിലെ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ കോഴിക്കോടേക്ക് കൊണ്ടുവന്നത്.
പൂങ്ങോട് ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മാമുക്കോയ. അവിടെവച്ചാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ ഉടനടി പ്രാഥമിക ചികിത്സ നടത്താൻ കഴിഞ്ഞുവെന്നും ഫുട്ബോൾ ടൂർണ്ണമെന്റ് പ്രവർത്തകർ വ്യക്തമാക്കി.
കൂടാതെ 10 കിലോമീറ്ററോളം ദൂരമുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ അതിവേഗം എത്തിക്കുവാൻ തങ്ങൾക്ക് സാധിച്ചുവെന്നും സംഘാടക പ്രവർത്തകർ വ്യക്തമാക്കി.
Leave a Comment