CinemaKollywoodLatest NewsMollywoodWOODs

പറഞ്ഞ ന്യായമൊക്കെ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങുക, അങ്ങനെ ചെയ്താൽ സ്വന്തം മകൾ വീട്ടിലിരിക്കേണ്ടി വരും: വൻ വിമർശനം

3 കോടിയായി പ്രതിഫലം ഉയർത്തിയത് ന്യായമാണോ എന്നും ചോദ്യമുയരുന്നു

യുവതാരങ്ങളുടെ കൃത്യ നിഷ്ഠത ഇല്ലായ്മയും, ഷൂട്ടിംങ് സെറ്റുകളിലെ പ്രശ്നങ്ങൾ സൃഷ്ട്ടിക്കലുമെല്ലാം വിവാദമായി മാറിയിരുന്നു. സംവിധായകരും, മറ്റ് സിനിമാ പ്രവർത്തകരുമെല്ലാം ഇതിനെതിരെ രം​ഗത്ത് വരികയും ചെയ്തിരുന്നു.

നിർമ്മാതാവ് ഷിബു ജി സുശീലൻ അടക്കമുള്ളവർ താരങ്ങളുടെ ദുശ്ശീലങ്ങളെക്കുറിച്ചും, സെറ്റുകളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം നിർമ്മാതാവ് സുരേഷ് കുമാർ അമിതമായി പണം ചോദിക്കുന്ന താരങ്ങൾക്കെതിരെ രം​ഗത്ത് വന്നിരുന്നു. അന്യായമായി പണം ചോദിക്കുന്ന അഭിനേതാക്കൾ വീട്ടിലിരിക്കട്ടെ എന്നായിരുന്നു നിർമ്മാതാവ് പറ‍ഞ്ഞത്.

എന്നാലിപ്പോൾ നിർമ്മാതാവ് പറഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ പ്രതികരിക്കുകയാണ്. മറ്റ് നടീ നടൻമാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സ്വന്തം വീട്ടിൽ നിന്ന് ആദ്യം പ്രാവർത്തികമാക്കൂ എന്നാണ് ജനങ്ങൾ പറയുന്നത്.

അടുത്തിടെ പ്രതിഫലം 3 കോടിയായി കീർത്തി ഉയർത്തിയിരുന്നു, സിനിമയിൽ വൻ വിജയങ്ങൾ ഇല്ലാത്ത കീർത്തി 3 കോടിയായി പ്രതിഫലം ഉയർത്തിയത് ന്യായമാണോ എന്നും ചോദ്യമുയരുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button