ഈ അടുത്തകാലത്ത്,വളരെ പെട്ടെന്നാണ് ശ്രീനേഷ് എൽ പ്രഭു എന്ന പേര് വിവിധ മാധ്യമങ്ങളിൽ ശ്രദ്ധേയമായത്. അതിന് പ്രധാനകാരണം സാമൂഹിക പ്രശ്നങ്ങളിൽ ഉള്ള തന്റെ നിലപാട് പാട്ടുകളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ്. അക്കൂട്ടത്തിൽ ശ്രീനേഷിന്റെ ഏറ്റവും അടുത്ത് ഇറങ്ങിയ സ്ത്രീ ശാക്തീകരണ ആന്തം ‘സർവ്വസ്ത്രീ സ്വാതന്ത്ര്യം അർഹതി’ ഒരുപാട് സാമൂഹിക ശ്രദ്ധ നേടിയിരുന്നു. പ്രഥമശ്രവണത്തിൽ എ ആർ റഹ്മാന്റെ പാട്ട് ആണെന്ന് തോന്നും വിധം എന്നുള്ള അഭിപ്രായങ്ങളും വന്നിരുന്നു. എന്നാൽ, ഈണത്തിലെ പുതുമ കൊണ്ടാണ് പാട്ട് ശ്രദ്ധേയമായത്. കവി സുരേഷ് നാരായണന്റെ വരികൾ ആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ രഞ്ജിത്ത് ജയരാമൻ.
പക്ഷേ, ഇതിന്റെ സംഗീതസംവിധായകൻ ശ്രീനേഷ് എൽ പ്രഭുവിന്റെ ഫേസ്ബുക്കിൽ കണ്ട ചില ചിത്രങ്ങളും, റൂബി സ്റ്റാർ ട്രയാൻഗിൾ ലോക്കറ്റും ആണ് പെട്ടെന്ന് ഉള്ള പ്രശസ്തിക്കും വിജയത്തിനും പിന്നിലെ രഹസ്യം എന്ന് പലരിലും സംശയം തോന്നിപ്പിച്ചത്. മൂങ്ങയുടെ പലവിധ ചിത്രങ്ങൾ ശ്രീനേഷ് പോസ്റ്റ് ചെയ്യാറുണ്ട്. ഇത് കൂടാതെ, ലിവിങ് റൂമിലുള്ള മൂങ്ങ പ്രതിമയും മൊബൈൽ കവറിലുള്ള പച്ചമൂങ്ങയും, മൂങ്ങാ വാച്ചും, കഴുത്തിൽ അണിഞ്ഞിരിക്കുന്ന റൂബി പതിച്ച തൃകോണലോക്കറ്റും എല്ലാം നിഗൂഢ ആരാധനയുടെ ഭാഗം ആവും എന്നൊരു വിഭാഗം ആളുകൾ ആരോപിച്ചിരുന്നു.
ഏതോ അജ്ഞാതസംഘത്തിന്റെ പ്രവർത്തനം ഇതിനുപിന്നിലുണ്ട് എന്നു മറ്റു ചിലരും ആരോപിച്ചതിന് മറുപടിയുമായി ശ്രീനേഷ് പറയുന്നു ‘കിട്ടിയ പ്രശസ്തി, എന്റെ തീവ്രആഗ്രഹത്തിനും അദ്ധ്വാനത്തിനും ദൈവം തന്ന അനുഗ്രഹമാണ്. ഇതിൽ മൂങ്ങ ആരാധനയും നിഗൂഢതന്ത്രങ്ങളും ആഭിചാരവും ഒന്നുമല്ല. ഞാൻ ഒരു നിഗൂഢസംഘത്തിന്റെയും ആളല്ല. മൂങ്ങ എന്റെ ഇഷ്ടപക്ഷിയാണ്, പിന്നെ വിശ്വാസപ്രകാരം ലക്ഷ്മി ദേവിയുടെ വാഹനവും ഏറ്റവും ബുദ്ധിയുള്ള പക്ഷിയും ആണ് മൂങ്ങ. ഒരു മാജിക്കൽ പക്ഷി ആയി എനിക്ക് ചെറുപ്പത്തിൽ തോന്നിയിട്ടുമുണ്ട്. കഴുത്തിൽ ഉള്ള റെഡ് റൂബി പതിച്ച തൃക്കോണ ലോക്കറ്റ് ശ്രീചക്ര ആരാധനയുടെ ഭാഗമാണ്.എനിക്ക് അന്ധവിശ്വാസങ്ങൾ ഇല്ല. ഗാന്ധിജി പറഞ്ഞത് പോലെ ഞാനും മറ്റ് മതങ്ങളെ ബഹുമാനിക്കുന്ന തികഞ്ഞ ഹൈന്ദവ വിശ്വാസിയാണ്. സുദൈവകുടുംബകം തത്വത്തിൽ വിശ്വസിക്കുന്ന അങ്ങേയറ്റം പ്രകൃതിയെസ്നേഹിക്കുന്ന ആളാണ് ഞാൻ. ലളിതമായി പറഞ്ഞാൽ ബഷീർക്ക പറഞ്ഞപോലെ ഏവരും ഭൂമിയുടെ അവകാശികൾ എന്നത് ഉൾക്കൊണ്ട് കൊണ്ട് കുമാരനാശാൻ പാടിയ സ്നേഹമാണഖില സാരമൂഴിയിൽ എന്ന സത്യം മനസിലാക്കി ഗുരുദേവവചനത്തിലെ സോദരതേണ വാഴുക എന്നത് ജീവിതസാരമായി കണ്ട് ജീവിക്കുന്ന ഒരു സാധാരണക്കാരൻ.
Post Your Comments