ബി ഉണ്ണി കൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ആളാണ് സന്തോഷ് വർക്കി. ആറാട്ട് സന്തോഷ് വർക്കി എന്നാണ് ഇയാളെ സോഷ്യൽ മീഡിയ അഭിസംബോധന ചെയ്യുന്നത്. നിത്യ മേനോൻ മുതൽ നിഖില വിമൽ വരെയുള്ള നടിമാരോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ഇയാൾ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
‘നീലവെളിച്ചം പടം കാണാൻ തിയേറ്ററിൽ പോയപ്പോൾ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. അന്ന് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രസ് മീറ്റ് നടക്കാൻ പോവുകയാണ്. ഐശ്വര്യ ലക്ഷ്മി വന്നപ്പോൾ ഞാൻ സാധാരണ പോലെ സംസാരിക്കാൻ പോയതാണ്. പക്ഷെ അവർ പ്രത്യേക രീതിയിലാണ് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവർ മീഡിയയോട് പറഞ്ഞ സന്ദേശം എനിക്ക് കിട്ടി. നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്. നടിമാർ ഇങ്ങനെയാണ്. നടൻമാർക്ക് എന്ത് നേടിയാലും അഹങ്കാരം ഉണ്ടാവില്ല. നടിമാർ പെട്ടെന്ന് മാറും. മണിരത്‌നത്തിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ വന്ന വഴി മറന്നിട്ടുണ്ടാവും. എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്.
ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നൈസായി ഒഴിഞ്ഞ് മാറി. കുറച്ച് നേരം സംസാരിച്ച വീഡിയോയുണ്ടായിരുന്നു. എന്തെങ്കിലുമാവട്ടെ. വലിയ ജാഡ. സിനിമാ നടിമാർ വിവാഹം കഴിക്കുക വലിയ ബിസിനസുകാരെയും പ്രൊഡ്യൂസർമാരെയുമെല്ലാം ആണ്. അവരുടെ ജീവിതം അങ്ങനെയാണ്. അത്രയും ലക്ഷ്വറി ലൈഫാണ്. സാധാരണക്കാരെ ഉൾക്കൊള്ളാൻ പറ്റില്ല. നിത്യ മേനോൻ ഇതുവരെ എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തതെന്ന് പറഞ്ഞിട്ടില്ല. ഇനി എനിക്ക് ഇവരാരെയും വേണ്ട. ഇവരെല്ലാം കണക്കാണ്’, സന്തോഷ് വർക്കി പറയുന്നു.
Post Your Comments