അടുത്തിടെ സ്ഥാപിച്ച എഐ ക്യാമറകളെ ട്രോളി സംവിധായകൻ രഞ്ജിത് ശങ്കർ രംഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ക്യാമറകൾ സ്ഥാപിച്ചതിൽ കനത്ത അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രചരണം. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തതെന്ന് സംവിധായകൻ ചോദിക്കുന്നു.
രഞ്ജിത് ശങ്കർ പങ്കുവച്ച കുറിപ്പ് വായിക്കാം
ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയും 8 ലക്ഷം രൂപ മെയിന്റനന്‍സ് ചെലവും നല്‍കണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവുറ്റ ക്യാമറയും അതിന് 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും ലഭ്യമാകുമെന്നിരിക്കെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ പാട്‌സുകള്‍ വാങ്ങി അസംബിള്‍ ചെയ്തത്?
എഐ ക്യാമറ, 5 കൊല്ലം കൊണ്ടുള്ള വരവ് 478 കോടി. ഇത്രയും പിഴ വരാൻ മാത്രം ഭീകരമായി മലയാളികൾ നിയമ ലംഘനം നടത്തും എന്ന പ്രതീക്ഷയിൽ ആണോ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്?
അപ്പോ ജനങ്ങളുടെ സുരക്ഷ? അപകടങ്ങളുടെ കുറവ്? ഇതൊന്നിനും അല്ലേ മുൻഗണന നൽകിയിരിക്കുന്നതെന്നും താരം ചോദിക്കുന്നു.
Post Your Comments