മയക്കുമരുന്നു നിറച്ച ട്രോഫി നല്‍കി നടിയെ ചതിച്ച രണ്ടുപേർ അറസ്റ്റിൽ. നടി ക്രിസന്‍ പെരേരയെ ഷാര്‍ജയില്‍ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തിലാണ് മുംബൈ ക്രൈംബ്രാഞ്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്നുമായി പിടിയിലായ ക്രിസന്‍ ഇപ്പോള്‍ ഷാര്‍ജ ജയിലിലാണ്. മയക്കുമരുന്നു നിറച്ച ട്രോഫി നല്‍കി പ്രതികള്‍ ക്രിസനെ ചതിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഷാര്‍ജയിലെ ഒരാള്‍ക്കു കൈമാറണമെന്നു പറഞ്ഞാണ് ട്രോഫി നല്‍കിയത്. അന്തോണി പോള്‍ എന്നയാള്‍ ഹോളിവുഡ് സീരീസില്‍ അഭിനയിക്കാന്‍ അവസരമൊരുക്കാം എന്നു പറഞ്ഞ് ക്രിസനെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഓഡിഷന് ആയാണ് നടി ഷാര്‍ജയിലേക്കു എത്തിയത്. എന്നാൽ ഇവിടെവച്ചു താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Comment