GeneralNEWS

നടന്‍ മാമുക്കോയയ്ക്ക് ഉണ്ടായത് ഹൃദയാഘാതം: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം.  മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ അജ്മൽ നാസിർ പറഞ്ഞു. താരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെആരോഗ്യനില അൽപം ഭേദപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം. ഉദ്ഘാടനച്ചടങ്ങു നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

നിലവിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button