പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ ആരാണ്? അവരോടു പോകാന്‍ പറ: സുരേഷ് ഗോപി

തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയില്‍ രാഷ്‌ട്രീയമില്ലെന്നു നടൻ സുരേഷ് ഗോപി. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ മോദിയുടെ പ്രവര്‍ത്തനം തന്നെ ധാരാളമെന്ന് പറഞ്ഞ സുരേഷ് ഗോപി പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ ആരാണ്? അവരോടു പോകാന്‍ പറയെന്നും കൂട്ടിച്ചേർത്തു.

read also: യുവം വേദിയില്‍ പ്രധാനമന്ത്രിയോടൊപ്പം ഉണ്ണി മുകുന്ദന്‍, അപര്‍ണ്ണ ബാലമുരളി, നവ്യ നായര്‍, വിജയ് യേശുദാസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയില്‍ രാഷ്‌ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണ്, അദ്ദേഹം കേരളത്തിലെ യുവാക്കളുടെ പ്രതിനിധികളുമായി സംസാരിക്കുന്ന പരിപാടിയാണിത്. തിരഞ്ഞെടുക്കപ്പെടുന്ന ചിലരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.

യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തന്നെ ധാരാളമാണ്. പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് അദ്ദേഹം രാജ്യത്തെ യുവാക്കളുമായി ഇടപഴകുന്നു. അത് അദ്ദേഹത്തിന്റെ അവകാശമാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കക്ഷിയുടെയും അവകാശമാണ്. പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ ആരാണ്? അവരോടു പോകാന്‍ പറ.’- സുരേഷ് ഗോപി പറഞ്ഞു.

Share
Leave a Comment