Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Coming Soon

പുതുമുഖങ്ങളായ സഞ്ജു സോമനാഥും ആഷിക അശോകനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘മിസ്സിങ് ഗേൾ’ ;:തീയേറ്റർ റിലീസിന് ഒരുങ്ങി

ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ‘മിസ്സിങ് ഗേൾ’ മെയ് 12ന് തീയേറ്റർ റിലീസിന് ഒരുങ്ങി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിൽ പുറത്തുറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സംവിധായകൻ, തിരക്കഥാകൃത്ത്, നായകൻ, നായികമാർ, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ‘മിസ്സിങ് ഗേൾ’ ഔസേപ്പച്ചൻ വാളക്കുഴിയുടെ 21ആമത്തെ സിനിമയാണ്. ഷിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിൻ സത്യയും കൈകാര്യം ചെയ്യുന്നു. സത്യജിത്തിൻ്റെ വരികൾക്ക് ജയഹരി കാവാലം ആണ് സംഗീതം നൽകിയിരിക്കുന്നത്. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ: എം.വി ഫിബിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, മേക്കപ്പ്: മഹേഷ് ബാലാജി, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, ഡി.ഐ: ബിലാൽ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്, ഡിസൈൻസ്: കിഷോർ ബാബു പി.എസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Post Your Comments


Back to top button