Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaComing Soon

അഭ്യൂഹങ്ങൾക്ക് വിരാമം: മമ്മൂട്ടിയുടെ ശബ്ദത്തിൽ മേജർ മഹാദേവൻ, ഏജന്റ് ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ റിലീസായി

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കു ട്രെയ്ലറിൽ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന്റെ ശബ്ദം പൂർണമായി ഉപയോഗിക്കാൻ സാധിച്ചില്ല. ആരാധകർക്ക് പ്രസ്തുത കാര്യം ഉൾകൊള്ളാൻ സാധിക്കാതെ വരികയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രസ്തുത അഭ്യൂഹങ്ങൾക്കു വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ ഏജന്റ് മലയാളം ട്രെയ്‌ലർ റിലീസായിരിക്കുകയാണ് ഇപ്പോൾ. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂർണ്ണമായി ചെയ്യുന്നത്.

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രൈലെർ തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണെന്ന് ഉറപ്പ് നൽകുന്നു.മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ “ദി ഗോഡ്” എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂരണ് ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button