‘ഞാൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങി’: കാരണം തുറന്നു പറഞ്ഞ് ലച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ ലച്ചു ഷോയിൽ നിന്നും പുറത്തായി. ഐശ്വര്യ സുരേഷ് എന്ന ലച്ചു സ്വയമേവാ പുറത്തായതാണ്. ആരോഗ്യ കാരണങ്ങളാലാണ് ലച്ചു വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. കടന്നുവന്ന വഴികളില്‍ താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ചും അതില്‍ നിന്ന് നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ലച്ചു ബിഗ് ബോസില്‍ വച്ച് പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ വീക്കിലി ടാസ്കിലും ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ലച്ചുവിന്‍റെ പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ഡോക്ടർമാർ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ലച്ചു തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞത്.

‘ബിഗ് ബോസില്‍ നിന്ന് എനിക്ക് ഇറങ്ങേണ്ടിവന്നു. എന്താന്നുവച്ചാല്‍ എന്‍റെ ആരോഗ്യം ആകെ മോശമായിപ്പോയി. മൂന്ന് വട്ടം പിരീഡ്സ് വന്നു. വജൈന സ്വെല്ലിംഗ് വന്നു. ഒരാഴ്ച മൊത്തം ഛര്‍ദ്ദി ആയിരുന്നു. ട്രിപ്പ് തന്നിട്ടും വീണ്ടും ഛര്‍ദ്ദിച്ചുകൊണ്ടിരുന്നു. അതൊക്കെ കാരണം കൊണ്ട്, ആരോഗ്യ കാരണങ്ങളാല്‍ ഞാന്‍ ബിഗ് ബോസില്‍ നിന്ന് വിട പറയുകയാണ്. വിട പറഞ്ഞു. നിങ്ങള്‍ എല്ലാവരും തന്ന പിന്തുണയ്ക്ക് എല്ലാവര്‍ക്കും വലിയ നന്ദി. എന്‍റെ ആരോഗ്യകാര്യം ഞാന്‍ ശ്രദ്ധിക്കും. ചികിത്സയൊക്കെ കൃത്യമായി എടുത്തിട്ട് ഞാന്‍ വേഗം വരുന്നതായിരിക്കും’, ലച്ചു പറയുന്നു.

തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ലച്ചു. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, കളി, സേഫ് എന്നീ മലയാള ചിത്രങ്ങളിലും ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങാനിരിക്കുന് തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്. മോഡലിം​ഗ് രം​ഗത്തും ലച്ചു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Share
Leave a Comment