![](/movie/wp-content/uploads/2023/04/amala-paul.jpg)
പൃഥിരാജ് നായകനായ ആടുജീവിതം ഏറെ പ്രതിസന്ധികൾ നേരിട്ട സിനിമയാണ്. സിനിമാ ചിത്രീകരണ സമയത്തു പോലും ഒട്ടനവധി കഷ്ട്ടപ്പാടുകൾ സഹിച്ചാണ് താരം ചിത്രം പൂർത്തിയാക്കിയത്.
നടൻ പൃഥിരാജിന്റെ വേഷപ്പകർച്ചയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഒരു ചിത്രത്തിനായി താരം ഒരുപാട് ഭാരം കുറച്ചിരുന്നു. കുറച്ച് നാളായി പൃഥിയുടെയും അമലാ പോളിന്റെയും ആടുജീവിതത്തിൽ നിന്നുള്ള ലിപ് ലോക്ക് സീനാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്.
തന്റെ ലിപ് ലോക്ക് സീനിനെക്കുറിച്ച് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അമലാ പോൾ. ചിത്രത്തിൽ അമലാ പോളിന് പൃഥിയുടെ ഭാര്യയുടെ വേഷമാണ്.
ഇന്റിമേറ്റ് സീനുകളെക്കുറിച്ച് ചോദിച്ചപ്പോൾ മലയാള സിനിമാ ലോകത്ത് ഇത്തരം രംഗങ്ങൾ കുറവായതിനാലാണ് എല്ലാവരും അത് ചർച്ച ചെയ്തതെന്നും താരം പറഞ്ഞു. നിമയിൽ അത് ആവശ്യമായിരുന്നു, അതിനാൽ ചെയതുവെന്ന് താരം കൂളായി മറുപടി നൽകി.
Post Your Comments