മലയാള സിനിമയിലെ ഒരു ഗ്യാങ്ങുമായും തനിക്ക് ബന്ധമില്ലെന്ന് തുറന്ന് പറഞ്ഞ് സൂപ്പർ താരം ടൊവിനോ തോമസ്. ഏതെങ്കിലും പ്രത്യേക ആളുകൾക്ക് ഒപ്പമോ, ഗ്യാങ്ങുകൾക്ക് ഒപ്പമോ സിനിമകൾ ചെയ്യുന്ന രീതി തനിക്കില്ലെന്നും താരം പറഞ്ഞു.
സംശയം ഉള്ളവർ തന്റെ കരിയറിലേക്ക് നോക്കണമെന്നും താരം വ്യക്തമാക്കി. എന്നാൽ മലയാള സിനിമയെ മുഴുവൻ ഒരു ടീമായി മാത്രമായാണ് താൻ കാണുന്നതെന്നും ടൊവിനോ പറയുന്നു.
ഏതെങ്കിലും പ്രത്യേക തരം സിനിമകൾ ചെയ്യുന്ന ആളല്ലെന്ന് എന്റെ സിനിമകൾ നോക്കിയാൽ മനസിലാകും, എന്നിട്ടും ഇത്തരം ആക്ഷേപങ്ങൾ എങ്ങനെ വരുന്നുവെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു.
ചില ആളുകൾക്ക് ഒപ്പം മാത്രമാണ് സിനിമകൾ ചെയ്യുന്നത് എന്ന് പ്രചരിക്കുന്നത് ഒക്കെ വസ്തുതാ വിരുദ്ധമാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ചോദ്യം ചോദിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നുവെന്നും ടൊവിനോ ചോദിച്ചു.
Post Your Comments