
ഇന്ന് സിനിമാ രംഗത്ത് അഭിനേതാക്കൾ തമ്മിൽ പഴയ കാലങ്ങളിലെ പോലെ സൗഹൃദമില്ലെന്ന് പറയുകയാണ് നടൻ ബൈജു.
വലിയ മാറ്റങ്ങളാണ് മലയാള സിനിമാ ലോകത്ത് ഉണ്ടായത്. മുൻ കാലങ്ങളിൽ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നവർ പോലും ഇപ്പോൾ അത്രക്ക് സൗഹൃദമില്ലെന്നാണ് താരം വ്യക്തമാക്കിയത്.
കാരവാനിന്റെ വരവോടെയാണ് താരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കുറഞ്ഞത്, അഭിനയിക്കാൻ കാരവാനിൽ നിന്നും ഇറങ്ങുമ്പോഴുള്ള സംസാരം മാത്രമാണ് ഇന്ന് അഭിനേതാക്കൾ തമ്മിലുള്ളത്.
മുൻകാലങ്ങളിൽ കാരവാനുകൾ ഉപയോഗം കുറവായിരുന്ന സമയത്ത് താരങ്ങൾ എല്ലാവരും തമ്മിൽ നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു, ഇന്ന് അഭിനയിക്കുന്ന സമയത്ത് മാത്രമാണ് റൂമിൽ നിന്ന് പുറത്തേക്ക് എത്തുന്നത്. അല്ലാത്ത സമയത്ത് താരങ്ങൾ അവരവരുടെ റൂമുകളിൽ സമയം ചിലവഴിക്കുകയാണ്.
സ്വന്തമായൊരു കാരവാനിന് തനിക്ക് താൽപ്പര്യമില്ലെന്നും ബൈജു വ്യക്തമാക്കി. സെറ്റുകളിൽ എത്തുമ്പോൾ ഒരു റൂം കിട്ടാറുണ്ട്, തനിക്ക് അത് ധാരാളമാണെന്നും നടൻ വ്യക്തമാക്കി.
കാരവാൻ ഇന്ദ്രൻസ് ചേട്ടന് ഇഷ്ടമില്ലെന്നും അദ്ദേഹം അത് ഉപയോഗിക്കാറില്ലെന്നും ബൈജു വ്യക്തമാക്കി. അദ്ദേഹത്തിന് കാരവാൻ എന്ന് കേൾക്കുന്നതേ വെറുപ്പാണെന്നും നടൻ വ്യക്തമാക്കി. ഇപ്പോഴത്തെ സിനിമകൾ കുറച്ചുകൂടെ റിയലിസ്റ്റ്ക് ആണെന്നും ബൈജു പറഞ്ഞു.
Post Your Comments