മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. അടുത്തിടെയാണ് താനും ഭാര്യ ദർശനയും വേർപിരിഞ്ഞതായി വിജയ് യേശുദാസ് വെളിപ്പെടുത്തിയത്. ഫ്ളവേഴ്സിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഗായകൻ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നത്. തമിഴ് നടൻ ധനുഷുമായി വളരെ അടുത്ത സൗഹൃദമാണ് വിജയ്ക്ക് ഉള്ളത്. ആ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് ഭാര്യ ദർശനയെക്കുറിച്ച് മനസ് തുറന്നത്. .
‘എന്റെയും ധനുഷിന്റെയും ഭാര്യമാർ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങളെ അടുപ്പിച്ചത്. ഇപ്പോൾ ആ ബന്ധമൊക്കെ ഏതു വഴിയ്ക്കായി എന്ന് എല്ലാവർക്കും അറിയാം. ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ പരാജയത്തിൽ എത്തി നിൽക്കുകയാണ് ആ ജീവിതം. എന്റെ വിവാഹ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട്. അത് എന്റെ വ്യക്തി ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയിൽ അങ്ങനെ മുന്നോട്ടു പോവുകയാണ്.
മക്കളുടെ കാര്യത്തിൽ അച്ഛൻ, അമ്മ എന്ന നിലയിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകൾ നിർവ്വഹിക്കുക. മക്കളും ഈ കാര്യത്തിൽ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. പക്ഷെ ഞങ്ങളുടെ ഈ വേർപിരിയലിൽ എനിക്ക് എന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലഭിക്കുന്നില്ല എന്നതാണ് സത്യം. അവർ അതിനെ വളരെ സെൻസിറ്റീവായിട്ടാണ് കാണുന്നത്. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെതന്നെയാണ് ഈ കാര്യം ഇപ്പോഴും ഇങ്ങനെ വളരെ ഹിഡണായി മുന്നോട്ടു പോവുന്നത്’, വിജയ് യേശുദാസ് പറഞ്ഞു.
Post Your Comments