എല്ലാത്തിനോടും പ്രതികരിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ന്യായാധിപന്മാരല്ലെന്ന് നടന്‍ ടൊവിനോ തോമസ്. നീലവെളിച്ചം സിനിമയുടെ ഗള്‍ഫ് പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ദുബായില്‍ സംസാരിക്കുകയായിരുന്നു താരം
‘താന്‍ പ്രതികരിച്ചാല്‍ സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഉറക്കമെണീറ്റയുടന്‍ പ്രതികരിക്കാം. നേരത്തെ പലതിനോടും പ്രതികരിച്ചിട്ടുണ്ട്. കയ്യടി നേടാന്‍ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്നും’- ടോവിനോ പറഞ്ഞു.
‘സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമകളിലൂടെ കൃത്യമായി പ്രതികരിച്ചുവരുന്നു. എങ്കിലും ഞാനന്ന് പ്രതികരിച്ചതെല്ലാം ഇന്നും എന്റെ സമൂഹമാധ്യമ പേജുകളില്‍ ഉണ്ട്. ഒന്നും പിന്നീട് ഡിലീറ്റ് ചെയ്തിട്ടില്ല. പ്രതികരിക്കുന്ന കലാകാരന്മാരെല്ലാം അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിച്ചു. പ്രതികരിക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരെല്ലാം തന്നെ അന്ന് തങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടിയിട്ടുണ്ട്. മോശമായുള്ള സന്ദേശം സിനിമയിലൂടെ കൊടുക്കാതിരിക്കുക എന്ന കാര്യം മാത്രമേ സിനിമാ കലാകാരന്‍ ശ്രദ്ധിക്കേണ്ടതുള്ളൂ’.- ടൊവിനോ പറഞ്ഞു.
Post Your Comments