GeneralLatest NewsMollywoodNEWSWOODs

വയനാടിന് നല്ലൊരു മെഡിക്കല്‍ കോളേജില്ല, ചുരമിറങ്ങുമ്പോൾ ബ്ലോക്കില്‍പെട്ട് ആളുകള്‍ മരിക്കാറുണ്ട്: ബേസില്‍ ജോസഫ്

വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്

വയനാട്ടുകാര്‍ നേരിടുന്ന പ്രശനങ്ങളെ പറ്റി പറഞ്ഞ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. വയനാട്ടില്‍ നല്ലൊരു മെഡിക്കല്‍ കോളേജോ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലെന്നു താരം പറയുന്നു. തന്റെ പുതിയ ചിത്രമായ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ബേസിൽ ഇക്കാര്യം പറഞ്ഞത്.

READ ALSO: ‘അവരെന്റെ വസ്ത്രങ്ങൾ വലിച്ചൂരി; സെക്ഷ്വൽ പാർട്ട് നോക്കാൻ ശ്രമിച്ചു’: തുറന്നു പറഞ്ഞ് നാദിറ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. കൊച്ചിയില്‍ നിന്നാണെങ്കില്‍ കോഴിക്കോട് കടക്കാതെ വയനാട്ടിലേക്ക് പോകാനാകില്ല. ആശുപത്രിക്കേസുകളില്‍ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് വരണം. ഇപ്പോഴും വയനാട്ടില്‍ അത്ര നല്ല അള്‍ട്രാ മോഡേണ്‍ ആശുപത്രികളൊന്നും വന്നിട്ടില്ല. നല്ലൊരു മെഡിക്കല്‍ കോളേജുമില്ല. ഒന്നോ രണ്ടോ നല്ല ആശുപത്രികള്‍ മാത്രമാണ് ഉള്ളതെന്നും താരം പറയുന്നു.

എമര്‍ജന്‍സിയാണെങ്കില്‍ കോഴിക്കോടേക്കോ മറ്റു കൂടുതല്‍ സൗകര്യങ്ങളുള്ള സ്ഥലത്തേക്കോ പോകണം. ഒരു നല്ല ആശുപത്രിയിലെത്തണമെങ്കില്‍ വയനാട് ചുരമിറങ്ങി വേണം പോകാന്‍. അതിന് രണ്ടര മണിക്കൂറോളം സമയമെടുക്കും. ചുരത്തില്‍ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കില്‍പെട്ട് ആംബുലന്‍സില്‍ കിടന്ന് ആളുകള്‍ മരിക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button