“ഹായ് വിരാട് അങ്കിൾ, എനിക്ക് വാമിഖയെ ഡേറ്റിന് കൊണ്ടുപോകാമോ?” ഡേറ്റിംഗ് ചെയ്തോട്ടെ എന്ന് എഴുതിയിരിക്കുന്ന പ്ലക്കാർഡ് പിടിച്ച ആൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുകയാണ്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തിനിടെ എടുത്തതാണ് ചിത്രം. വ്യാപക വിമർശനങ്ങളാണ് ഈ സംഭവം വിളിച്ച് വരുത്തുന്നത്.
വെറും 2 വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഡേറ്റിംങിന് വിളിച്ച് പൊതു ഇടത്തിൽ പ്ലക്കാർഡുമായി നിന്നത് അങ്ങേയറ്റം മോശമാണെന്നും, മാതാപിതാക്കൾക്കെതിരെ നടപടി എടുക്കണം എന്നും ചിലർ ആവശ്യപ്പെടുന്നു.
എന്നാൽ മറ്റൊരു കൂട്ടർ കുട്ടിയുടെ കൗതുകം കൊണ്ട് ചെയ്തതാകാമെന്നും ഇതൊരു പ്രശ്നമാക്കരുതെന്നും അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയ പ്ലക്കാർഡുമായി നിന്ന കുട്ടിയുടെ പ്രവൃത്തിയോട് സമ്മിശ്ര പ്രതികരണങ്ങളാണ് രേഖപ്പെടുത്തുന്നത്.
ഇത് കുസൃതിയല്ല, അശ്ലീലമാണ്, പുരോഗമനവുമല്ലെന്ന് രൂക്ഷമായി പ്രതികരിച്ച് കങ്കണ റണാവത്തും രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കങ്കണ പ്രതികരിച്ചു.
ഇത്തരം മണ്ടത്തരങ്ങൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും കുട്ടികളെ കുട്ടികളായി വളരാൻ അനുവദിക്കണമെന്നുമാണ് കങ്കണ ഹിന്ദിയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
Post Your Comments