മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂക്കയുടെ അമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് എത്തിയത്.
ഇപ്പോൾ മമ്മൂട്ടിയുടെ അമ്മയുടെ വേർപാടിൽ അനുശോചനം അർപ്പിച്ച് എത്തിയിരിക്കുന്നത്
തമിഴ് സൂപ്പർ സ്റ്റാർ ഉലകനായകൻ കമൽഹാസനാണ്.
ജീവിച്ചിരുന്ന ഇത്രയും വർഷങ്ങളിൽ മമ്മൂട്ടിയുടെ ഉമ്മയ്ക്ക് അദ്ദേഹം എത്തിച്ചേർന്ന ഉയരങ്ങൾ കാണാനും സന്തോഷിക്കാനും അവസരം ലഭിച്ചുവെന്നും തീർച്ചയായും ഭാഗ്യവതിയാണ് താങ്കളുടെ ഉമ്മ എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംതൃപ്തിയോടെയായിരിക്കും അവർ ഈ ലോകത്ത് നിന്നും വിടവാങ്ങിയിരിക്കുക എന്നും അദ്ദേഹം പറയുന്നു. അമ്മ നഷ്ട്ടപ്പെട്ട നിങ്ങളുടെ വേദന കാലത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ എന്നും കമൽ പറയുന്നു.
നിങ്ങളുടെ വേദനയിൽ ഞാനും പങ്കുചേരുന്നുവെന്ന് കമൽ കുറിച്ചു. കമൽ ഹാസന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സഹതാരത്തിന്റെ അമ്മയുടെ വേർപാടിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തിയ കമൽ ഹാസനെ സോഷ്യൽ മീഡിയ പിന്തുണച്ചു. ഒട്ടനവധി പേരാണ് കമൽ ഹാസന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments