
വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത താരമാണ് ജഗപതി ബാബു. താരത്തിന്റെ പുതിയ ചിത്രം സൂപ്പർ താരം സൽമാൻ ഖാന് ഒപ്പമാണ്. തന്നെക്കാൾ പ്രായമുള്ള ആളുകൾക്ക് ഒപ്പം ഫൈറ്റ് സീനുകൾ ചെയ്യുവാൻ സൽമാൻ ഖാന് ഇഷ്ടമില്ലെന്നാണ് ജഗപതി പറയുന്നത്.
കിസികി ഭായ് കിസികി ജാനിൽ താൻ അതുകൊണ്ട് മുടി കറുപ്പിച്ചാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു. ഈ ചിത്രത്തിലൂടെയാണ് ജഗപതി വില്ലനായി ബോളിവുഡിലേക്കെത്തിയത്.
സൽമാൻ ഖാന് ഒപ്പമുള്ള ആക്ഷൻ രംഗങ്ങളിൽ മുടി കറുപ്പിച്ചാണ് അഭിനയിച്ചതെന്നും, ആക്ഷൻ സീനുകൾ താരതമ്യേന ഈസിയായിരുന്നുവെന്നും താരം പറയുന്നു.
പ്രായമുള്ളവരെ ആക്ഷൻ സീനുകളിൽ പോലും തല്ലാൻ ഇഷ്ടമില്ലാത്തതാണ് മുടി കറുപ്പിച്ച് ചെറുപ്പമായി അഭിനയിക്കാൻ കാരണം. ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക വേഷത്തിലെത്തുന്നത്.
Post Your Comments