മലബാറിലെ നവാഗതരുടെ സിനിമയിലെ രാഷ്ട്രീയം തനിക്ക് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ ആഷിക് അബു. അത്തരം സിനിമകലിൽ പിറക്കുന്ന സ്വത്വ രാഷ്ട്രീയത്തോട് തീർത്തും താൽപ്പര്യമില്ലെന്നാണ് ആഷിക് വ്യക്തമാക്കിയത്.
ബോംബ് ഉണ്ടാക്കുന്നതും, പരസ്പരം വെട്ടി കൊല്ലുന്നതും, കലഹിക്കുന്നതിനേക്കാളും ഒക്കെ നല്ലത് സിനിമയെടുക്കുന്നതാണ്. സംഘപരിവാർ ആശയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മതേതര പക്ഷത്തുള്ള സംവിധായകർക്ക് മാത്രമേ കഴിയൂവെന്നും ആഷിക് അബു പറയുന്നു.
കേരളത്തിലെ പലസ്ഥലത്തും ചെറിയ കൂട്ടായ്മകളിലൂടെ സിനിമകൾ ഉണ്ടാകുന്നുണ്ട്. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയിൽ സംഭവിക്കുന്നത്. എന്നിരിക്കിലും മലബാറിലെ നവാഗതരുടെ കൂട്ടായ്മകളിൽ പിറക്കുന്ന പല സിനിമകളിലെയും രാഷ്ട്രീയം തനിക്ക് ഇഷ്ടമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സംവിധായകൻ.
അത്തരം സിനിമകളുമായി രംഗത്ത് വരുന്നവരോട് വിയോജിച്ച് തന്നെ മുന്നോട്ട് പോകുമെന്നും ആഷിക് അബു വ്യക്തമാക്കി. അതേ സമയം റിമ, ടോവിനോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ആഷിക് അബു ചിത്രം നിലവെളിച്ചം സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.
Leave a Comment