GeneralKollywoodLatest NewsNEWSWOODs

ദാമ്പത്യം തകരാൻ കാരണം ആ നടി? നടി ഗൗതമി പറയുന്നു

ഇവരുടെ വേര്‍പിരിയലിനു കാരണം പൂജ കുമാറാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ഗൗതമി. നടൻ കമൽഹാസനു ഒപ്പമായിരുന്നു താരത്തിന്റെ ജീവിതം. എന്നാല്‍ 2016 ല്‍ ഇവരും വേർപിരിഞ്ഞു. കമല്‍ ഹാസനുമായി ഇനി ഒന്നിച്ച്‌ ജീവിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതായും വേര്‍പിരിഞ്ഞെന്നും ഗൗതമി അറിയിച്ചത് സിനിമാ ലോകത്ത് ഏറെ ചർച്ചയായി.

read also: മഷൂറ ആരേയും ബുദ്ധിമുട്ടിക്കില്ല, സുഹാന അങ്ങനെയല്ല: ബഷീര്‍ ബഷി

ഇവരുടെ വേര്‍പിരിയലിനു കാരണം വിശ്വരൂപം, ഉത്തമ വില്ലന്‍ തുടങ്ങിയ സിനിമകളില്‍ കമല്‍ ഹാസന്റെ നായികയായ പൂജ കുമാറാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങി. അടുത്തിടെ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ ഒരു അഭിമുഖത്തിൽ ഗൗതമി വെളിപ്പെടുത്തി.

കമല്‍ ഹാസനൊപ്പമുള്ള അവസാന നാളുകളില്‍ തനിക്ക് തന്റെ ആത്മാഭിമാനം നഷ്ടപ്പെട്ടു എന്നായിരുന്നു ഗൗതമിയുടെ തുറന്നു പറച്ചിൽ. കമല്‍ഹാസന്റെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും നടന്‍ പ്രതിഫലം നല്‍കിയില്ലെന്നും ഗൗതമി ആരോപിച്ചതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button