CinemaLatest NewsMollywoodWOODs

പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന, വിഷ്ണുവിനെ പോലുള്ളവരിലാണ് ഇനി പ്രതീക്ഷ: അഭിലാഷ് വിസി

ഞാൻ ചൂണ്ടിക്കാണിക്കുന്നത് എൻ്റെ കഴിഞ്ഞ സിനിമയിലെ നായകവേഷം ചെയ്ത ഈ ചെറുപ്പക്കാരനെയാണ്

മലയാള സിനിമയിലെ യുവതാരങ്ങളിൽ ചിലർ നടത്തുന്ന അതിര് കടന്ന പ്രവൃത്തികളെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിലാകെ. ഷൂട്ടിംങ് സെറ്റുകളിലെ പ്രശ്നങ്ങളും, കുടുംബക്കാരെ കൊണ്ടുവന്ന് എഡിറ്റിംങ് അടക്കം കാണിക്കാൻ നിർബന്ധിക്കുന്നതും, താമസിച്ച് മാത്രം ഷൂട്ടിംങ് സെറ്റിലേക്ക് ചെല്ലുന്നതും എന്നിങ്ങനെ അനവധി കാരണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ ആരോപിച്ചിരിക്കുന്നത്.

ഇതിനെയൊക്കെ സാധൂകരിക്കുന്ന രീതിയിൽ സിനിമാ പിന്നണി രം​ഗത്ത് പ്രവർത്തിക്കുന്നവർ തന്നെ വെളിപ്പെടുത്തലുമായി മുന്നോട്ട് വരുകയും ചെയ്യുന്നുണ്ട്.

എന്നാലിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സംവിധായകൻ അഭിലാഷ് വിസിയുടെ ഉണ്ണികൃഷ്ണനെക്കുറിച്ചുള്ള കുറിപ്പാണ്. ഷൂട്ടിംങ് സെറ്റുകളിൽ പാലിക്കുന്ന വിനയവും, മര്യാദയും എല്ലാം തന്നെ മറ്റുള്ള എല്ലാവർക്കും മാതൃകയാണെന്ന് സംവിധായകൻ പറയുന്നു.

കുറിപ്പ് ഇവിടെ വായിക്കാം

മലയാള സിനിമയിലെ ചില യുവതാരങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്. എന്നാൽ ഞാൻ ചൂണ്ടിക്കാണിക്കുന്നത് എൻ്റെ കഴിഞ്ഞ സിനിമയിലെ നായകവേഷം ചെയ്ത ഈ ചെറുപ്പക്കാരനെയാണ്. സെറ്റിൽ എല്ലാവരോടും ഹൃദ്യമായി ഇടപെടുന്ന വിഷ്ണുവിനെ പറ്റി ‘സബാഷ് ചന്ദ്രബോസി’ൻ്റെ ഷൂട്ടിംഗ് ഒരാഴ്ച്ച പിന്നിട്ട സമയത്ത് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്.

ഒരു സിനിമയിൽ ക്രിയേറ്റിവിറ്റിയുടെ അവസാന വാക്ക് സംവിധായകനാണെന്ന് വിശ്വസിക്കുന്ന, പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന, പാതിരാത്രി ഷൂട്ട് കഴിഞ്ഞാലും അതീവരാവിലെ വിത്ത് മേക്കപ്പിൽ അടുത്ത ഷോട്ടിനായി ഹാജരാവുന്ന, ലഹരി ഭ്രമങ്ങളിൽ അടിമപ്പെടാത്ത, വിഷ്ണുവിനെ പോലുള്ളവരിലാണ് എൻ്റെ പ്രതീക്ഷ.

വേറെയും ഒരുപാട് വിഷ്‌ണുമാരുള്ള ഇൻഡസ്ട്രിയാണിത്. നിർമ്മാതാവിനും സംവിധായകനും ആത്യന്തികമായി സിനിമയ്ക്കും കഥാ പാത്രത്തിനും മൂല്യം കൽപ്പിക്കുന്ന അഭിനേതാക്കളെ മാത്രമേ ഇനി സ്വന്തം സിനിമയിൽ വിശ്വസിക്കുന്ന സംവിധായകർക്കും നിർമ്മാതാക്കൾക്കും ആവശ്യമുള്ളൂ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഇന്ന് മലയാള സിനിമയിലുള്ളൂയെന്നും സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button