സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. അടുത്തിടെയാണ് ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുഹമ്മദ് എബ്രാന്‍ ബഷീര്‍ എന്ന് പേരിട്ട കുഞ്ഞിന് പിറന്നയുടന്‍ യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ധാരാളം വിമർശനങ്ങൾ ഇവർക്ക് നേരെ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടി പറയുകയാണ് താരമിപ്പോൾ.
‘വരുമാനത്തെക്കാള്‍ ഉപരി യുട്യൂബ് ചാനല്‍ ഞങ്ങള്‍ക്ക് ഒരു മെമ്മറിയാണ്. കാരണം ഞങ്ങളുടെ ഓര്‍മകള്‍ സൂക്ഷിക്കാനുള്ള സ്ഥലം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പണ്ട് എന്തൊക്കെ ചെയ്തു…. ജീവിതം എങ്ങനെയായിരുന്നുവെന്നതെല്ലാം പിന്നീട് ഒരിക്കല്‍ യുട്യൂബ് ചാനലിലെ വീഡിയോകള്‍ എടുത്ത് നോക്കുമ്പോള്‍ കാണാമല്ലോ. പണ്ടത്തെ രൂപം എങ്ങനെയായിരുന്നുവെന്നതെല്ലാം കാണാമല്ലോ. മഷൂറയ്ക്ക് നിര്‍ബന്ധമായിരുന്നു കുഞ്ഞ് പിറന്നയുടന്‍ യുട്യൂബ് ചാനല്‍ തുടങ്ങണമെന്നത്’ ബഷീര്‍ ബഷി പറഞ്ഞു.
read also: മൂന്നാം ഭാര്യ വില്ലത്തി, നാലാം ഭാര്യ നായിക!! സ്വന്തം ജീവിതം സിനിമയാക്കി നടൻ നരേഷ്
‘അവന് അവന്റെ ഇപ്പോഴത്തെ കാലം ഓര്‍മയുണ്ടാകില്ല. അതുകൊണ്ട് പിന്നീട് അവനെ ഈ വീഡിയോയെല്ലാം എടുത്ത് കാണിക്കാമല്ലോ.അവനും അതൊരു സന്തോഷം നല്‍കും. ആണാണെങ്കില്‍ ഒരു പേര് പെണ്ണാണെങ്കില്‍ ഒരു പേര്. അത് രണ്ടുംവെച്ച് രണ്ട് ഈമെയില്‍ ഐഡി ഞങ്ങള്‍ ക്രീയേറ്റ് ചെയ്ത് വെച്ചിരുന്നു നേരത്തെ തന്നെ’ മഷൂറ വ്യക്തമാക്കി.
‘കുഞ്ഞ് ജനിച്ചയുടന്‍ അതിന് അനുസരിച്ച് ചാനല്‍ ആക്ടീവ് ചെയ്യാം എന്ന രീതിയിലായിരുന്നു. ജനിച്ച് വീണ കുഞ്ഞിന് യുട്യൂബ് ചാനല്‍ തുടങ്ങിയ തന്ത നീയാടാ… എന്നൊക്കെയാണ് ഓരോരുത്തന്മാര്‍ വളരെ മോശമായി കമന്റ് ചെയ്തത്. ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഇന്‍ഫ്ലൂവന്‍സേഴ്സായി ജീവിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ മകന് കുറച്ച് നേരത്തെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങികൊടുത്തു അത്രമാത്രം. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ… എന്നാണ് വിമര്‍ശനം കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നാറുള്ളത്. മഷൂറ വീഡിയോ ചെയ്യാന്‍ ആരേയും ബുദ്ധിമുട്ടിക്കില്ല. എല്ലാം റെഡിയാക്കിയശേഷമാണ് ഒരു വീഡിയോ എടുത്ത് തരുമോയെന്ന് ചോദിച്ച് അവള്‍ വരുന്നത്. സുഹാന അങ്ങനെയല്ല’ ബഷീര്‍ ബഷി പറഞ്ഞു.
Post Your Comments