മലയാളികളുടെ പ്രിയ താരമാണ് മീന. തമിഴ് സിനിമകളിൽ സജീവമായ മീന വർഷങ്ങളായി മലയാള സിനിമാ രംഗത്തും നിറഞ്ഞു നിൽക്കുന്ന നടിയാണ്.
അടുത്തിടെ താരത്തിന്റെ ഭർത്താവ് മരണപ്പെട്ടിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിലും, ചില ചാനലുകളും അടക്കം മീനയെയും മറ്റ് സഹതാരങ്ങളെയും ചേർത്ത് അപവാദം പ്രചരിപ്പിപ്പിച്ചിരുന്നു.
പ്രശസ്ത തമിഴ് നടൻ ധനുഷിനൊപ്പവും താരത്തിന്റെ പേര് പറഞ്ഞ് ചിലർ രംഗത്തെത്തിയിരുന്നു. ഉടൻ മീനയും ധനുഷും വിവാഹിതരാകും എന്ന തരത്തിലായിരുന്നു വാർത്ത പ്രചരിപ്പിച്ചത്.
എന്നാലിപ്പോൾ അപവാദം പ്രചരിപ്പിക്കുന്നതും, പരിഹസിക്കുന്നതുമെല്ലാം അതിര് കടന്നപ്പോൾ മീനയുടെ മകൾ നൈനിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എന്റെ അമ്മ നിങ്ങൾക്ക് നടി ആയിരിക്കാം, പക്ഷേ അവരും മനുഷ്യ സ്ത്രീയാണ്. ജീവിതത്തിൽ അവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ട് അപവാദങ്ങളും ആക്ഷേപങ്ങളും അമ്മക്ക് നേരെ ഇനി പ്രയോഗിക്കരുതെന്നും നൈനിക വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിലാണ് കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് മീനയുടെ ഭർത്താവ് വിദ്യാ സാഗർ മരണപ്പെട്ടത്.
Post Your Comments