CinemaLatest NewsMollywoodWOODs

ഉമ്മക്കും പെങ്ങൻമാർക്കും എഡിറ്റിംങ് അടക്കം കാണണം: പറഞ്ഞത് ഷെയ്ൻ നി​ഗത്തിനെക്കുറിച്ചെന്ന് ഷിബു ജി സുശീലൻ

താൻ ഉദ്ദേശിച്ച യുവ നടൻ ഷെയ്ൻ നി​ഗം തന്നെയാണെന്ന് നിർമ്മാതാവ് പറയുന്നു

സിനിമാ സെറ്റുകളിലടക്കം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പലവിധ കാരണങ്ങൾ പറഞ്ഞ് ഷൂട്ടിംങ് പോലും തടസ്സപ്പെടുത്തി സ്വന്തം ഇഷ്ട്ടത്തിന് കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും പറഞ്ഞ് സംവിധായകരും മറ്റ് സിനിമാ പ്രവർത്തകരും രം​ഗത്ത് വന്നിരുന്നു.

ഏതാനും യുവ നടൻമാരാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് പലരും പരാതി പറഞ്ഞ് രം​ഗത്തെത്തിയത്. എന്നാൽ അടുത്തിടെ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ഷിബു ജി സുശീലൻ‍ നടത്തിയ വെളിപ്പെടുത്തലാണ് കോളിളക്കം സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നത്.

വിളിച്ചാൽ ഫോണെടുക്കാതിരിക്കുക, സമയത്ത് വരാതിരിക്കുക, ഷൂട്ടിംങ് സെറ്റിൽ വന്ന് എഡിറ്റിംങ് ഉൾപ്പെടെ വീട്ടുകാരെ കാണിക്കേണ്ടി വരുക എന്ന് തുടങ്ങി ​ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്ന് വന്നത്.

കഴിഞ്ഞ ദിവസം പേര് പരാമർശിക്കാതെ സോഷ്യൽ മീഡിയയിൽ ഷിബു ജി സുശീലൻ പങ്കുവച്ച പോസ്റ്റ് വിവാദമായി മാറിയിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ച യുവ നടൻ ഷെയ്ൻ നി​ഗം തന്നെയാണെന്ന് ഇപ്പോൾ നിർമ്മാതാവ് തുറന്ന് പറയുന്നു.

അബിക്കയെ നേരത്തെ അറിയാം, ഷെയ്നെ കുഞ്ഞിലേ മുതൽ അറിയാവുന്നതാണ്. ഒരു ദിവസം പരിചയമുള്ള സുഹൃത്ത് വിളിച്ച് ഷെയ്ൻ നി​ഗത്തിന് ഒരു മെമ്പർഷിപ്പ് കൊടുത്ത് കൂടേയെന്ന് ചോദിച്ചു. ഇടവേള ബാബുവിനെ വിളിച്ച് അത് പറഞ്ഞ് ശരിയാക്കി കൊടുക്കുകയും ചെയ്തു.

പക്ഷേ അതിൽ ഖേദിക്കുന്നുവെന്നും ഷിബു ജി സുശീലൻ പറഞ്ഞു. തനിക്ക് അങ്ങനൊരു അബദ്ധം പറ്റിപ്പോയെന്ന് പിന്നീട് ഇടവേള ബാബുവിനോട് പറയുകയും ചെയ്തെന്നും നിർമ്മാതാവ് വെളിപ്പെടുത്തി.

ആർഡിഎക്സ് എന്ന സിനിമാ സെറ്റിലാണ് ഷെയ്ൻ പ്രശ്നങ്ങളുണ്ടാക്കിയത്. ഷെയ്നിന്റെ ഉമ്മയും പെങ്ങൻമാരുമടക്കം എഡിറ്റിംങ് മുഴുവൻ കാണണമെന്നും ആവശ്യപ്പെട്ടു. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയല്ല ഷെയ്നെന്നും നിർമ്മാതാവ് വ്യക്തമാക്കി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button