
ബോളിവുഡിൽ നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന താരമാണ് രാഖി സാവന്ത്. സിനിമകളെക്കുറിച്ചും, കൂടെ അഭിനയിക്കുന്ന സഹതാരങ്ങളെക്കുറിച്ചും ആരോപണങ്ങൾ ഉന്നയിക്കുകയും, വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയും പതിവാണ്.
ഇത്തവണ തനിക്ക് നേരെ വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് രാഖി സാവന്ത് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വേണ്ടി സംസാരിച്ചതിന്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുമെന്ന് പറയുന്നതെന്നും രാഖി വ്യക്തമാക്കി.
ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങാണ് തന്നെ അപായപ്പെടുത്തുമെന്ന് സൂചന തന്നതെന്നും ഇനി ഒരിക്കൽ കൂടി സൽമാൻ ഖാന് വേണ്ടി പൊതു ഇടങ്ങളിൽ സംസാരിക്കരുതെന്നും താക്കീത് ചെയ്തതായി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലോറൻസല്ല ആരുവന്ന് ഭീഷണിപ്പെടുത്തിയാലും നിരന്തരം സൽമാൻ ഖാന് വേണ്ടി അവസാന നിമിഷം വരെ സംസാരിക്കും, എന്റെ അമ്മ ആശുപത്രിയിൽ വയ്യാതെ കിടന്നപ്പോൾ 50 ലക്ഷമാണ് സൽമാൻ തന്നതെന്നും രാഖി വ്യക്തമാക്കി.
Post Your Comments