കുറെ നാൾ മുൻപു വരെ സിനിമകളിൽ വിജയം കൈവരിച്ചിരുന്ന നടനാണ് രൺവീർ സിംങ്. എന്നാൽ കുറേകാലമായി ചെയ്യുന്ന സിനിമകൾ പലതും ഫ്ലോപ്പാകുന്ന താരത്തെ മാറ്റുകയാണെന്നും നീണ്ട 12 വർഷത്തെ കരാർ അവസാനിപ്പിക്കുകയാണെന്നും യഷ് രാജ് ഫിലിംസ് പറയുന്നു.
അടുത്തിടെ താരത്തിന്റെ മൂന്ന് സിനിമകളാണ് തുടർച്ചയായി പരാജയപ്പെട്ടത്. വമ്പൻ ബഡ്ജറ്റിലെത്തിയ ചിത്രങ്ങൾ തകർന്നതോടെ താരത്തിന്റെ മൂല്യവും ഇടിഞ്ഞിരുന്നു.
ഇതോടെയാണ് ഇനി രൺവീറുമായുള്ള ചിത്രങ്ങളില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നത്. എന്നാൽ സൗഹൃദപരമായ പിരിയലാണ് ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.
ബാൻഡ് ബാജാ ബരാത്ത് എന്ന മനീഷ് ശർമ്മ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് രൺവീർ സിംങ് സിനിമാ രംഗത്തേക്കെത്തിയത്. യഷ് രാജ് ഫിംലിംസിന്റെ നിർമ്മാണത്തിലാണ് ചിത്രം എത്തിയത്. ആദ്യ സിനിമ മികച്ച തുടക്കമാണ് രൺവീറിന് നൽകിയത്.
ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ സർക്കസ് പോലുള്ള ചിത്രങ്ങൾ പൂർണ്ണ പരാജയമായി മാറിയിരുന്നു.
സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രൺവീറിന്റെ കരിയറിൽ നിർണായകമായ യഷ് രാജ് നിർമ്മാണ കമ്പനി, രൺവീറിനെ മാറ്റുകയെന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് സൂചനകൾ.
Post Your Comments