അടുത്തിടെ നടി ആകാംക്ഷ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭോജ്പുരി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മരിച്ച നടി ആകാംക്ഷ ദുബെ.
നടിയുടെ മരണത്തിന് ശേഷം താരത്തിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആകാംക്ഷയുടെ മാതാവ് എത്തിയിരുന്നു.
ഗായകൻ സമർ സിംങിനെതിരെയും സഹോദരനെതിരെയുമാണ് അമ്മ സംസാരിച്ചത്. ഇരുവർക്കുമെതിരെ ആകാംക്ഷ ജീവിച്ചിരുന്നപ്പോൾ നിരവധി തവണ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നതായി അമ്മ വെളിപ്പെടുത്തിയിരുന്നു. വർഷങ്ങളായി ഭോജ്പുരി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം ആയിരുന്നിട്ടും പറയത്തക്ക സമ്പാദ്യം മകൾ ആകാംക്ഷക്ക് ഉണ്ടായിരുന്നില്ലെന്നും, സമർ സിംങും സഹോദരനും പണം നൽകിയിരുന്നില്ലെന്നും, നടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആകാംക്ഷക്ക് നേരേ ഇരുവരും വധ ഭീഷണി ഉയർത്തിയിരുന്നെന്നും, പല തവണ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നതായും ഉള്ള വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. എന്നാലിപ്പോൾ ആകാംക്ഷ മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
താൻ ഏതെങ്കിലും വിധേന മരിച്ചാൽ അതിന് ഉത്തരവാദി സമർ സിംങ് ആയിരിക്കുമെന്ന് ആകാംക്ഷ വീഡിയോയിൽ പറയുന്നുണ്ട്. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് കരുതുന്നത്.
എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്കറിയില്ല, എനിക്കിനി ജീവിക്കണ്ടയെന്നും, മരിച്ചാൽ മരണത്തിന് ഉത്തരവാദി സമർ സിംങ് ആയിരിക്കുമെന്നും ആകാംക്ഷ പറയുന്നു. തീർത്തും നിരാശയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആകാംക്ഷ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്.
നടിയുടെ മരണത്തിന് ശേഷം സമർ ഒളിവിൽ പോവുകയായിരുന്നു. അടുത്തിടെയാണ് സമറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments