മലയാള സിനിമയിലെ ഏതാനും യുവ നടൻമാർ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി രംഗത്ത് വരുന്നതിനെക്കുറിച്ച് സിനിമാ രംഗത്ത് നിന്ന് സംവിധായകരും, നിർമ്മാതാക്കളുമടക്കം കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്.
അവർ വീട്ടിൽ കിടന്നു നന്നായി ഉറങ്ങട്ടെ. ആരും ഉണർത്താൻ പോകരുത്. അവരുടെ ഫോണിൽ വിളിക്കാതിരിക്കുക. അവർ വേണ്ടുവോളം വിശ്രമിക്കട്ടെ. നമ്മൾ വിളിച്ചുണർത്തി കാശ് കൊടുത്തിട്ട് എന്തിനാണ് നമ്മുടെ ഉറക്കം കളയുന്നത്. ഇത് പ്രൊഡ്യൂസറും കോൺട്രോളറുമായ ഷിബു ജി സുശീലൻ പറഞ്ഞതാണെന്ന് സാന്ദ്ര തോമസ് പറയുന്നു.
സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ ശബ്ദമാണത്. ഒരാളുടേത് മാത്രമല്ലെന്നും, ഷിബു ജി സുശീലനെ പോലെ തങ്ങൾക്കും അതേ അഭിപ്രായമാണ് പറയാനുള്ളതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്.
സിനിമാ സെറ്റുകളിൽ പ്രശ്നം ഉണ്ടാക്കുകയും, മറ്റുള്ള സഹ പ്രവർത്തകരെയടക്കം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന യുവ നടൻമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.
Post Your Comments