CinemaLatest NewsMollywood

എനിക്ക് സിനിമയിൽ അടി കൊള്ളുന്നത് കണ്ടാൽ പോലും ഉമ്മ കരയും, അത്ര പാവമാണ്: മമ്മൂട്ടി അന്ന് പറഞ്ഞത്

എല്ലാ കാര്യങ്ങളും കൃത്യമാണോ എന്ന് ഉറപ്പ് വരുത്തുകയാണ് ഉമ്മച്ചി

പ്രിയതാരം മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോ​ഗ വാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ഉമ്മയെക്കുറിച്ച് കുറച്ചു നാൾ മുൻപേ മമ്മൂക്ക പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഓർത്തെടുക്കുന്നത്. ഏത് സിനിമയിൽ അഭിനയിച്ചാലും എനിക്ക് തല്ലു കൊള്ളുകയോ, അടി കിട്ടുന്നതോ കണ്ടാൽ ഉമ്മ കരയും, ആ മനസ് ഒരുപാട് വേദനിക്കുകയും ചെയ്യുമെന്നാണ് അന്ന് മമ്മൂക്ക പറഞ്ഞത്.

കുറെ സിനിമകളിൽ ഞാൻ അഭിനയിച്ചു, പക്ഷേ എന്റെ ഉമ്മയോട് മകന്റെ ഇഷ്ട ചിത്രം ഏതെന്നോ, ഇഷ്ട്ടപ്പെട്ട കഥാപാത്രം എതെന്നോ ചോദിച്ചാൽ യാതൊരു മറുപടിയും കിട്ടില്ല.

എന്റുമ്മ അങ്ങനാണ്. അങ്ങനെ ഒന്നും പറയാൻ പോലും ഉമ്മക്ക് അറിയില്ല. എന്റുമ്മ ഇപ്പോൾ വീട്ടിലുണ്ട്. പക്ഷേ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ വേറെ മക്കളുടെ വീട്ടിലേക്ക് പോണമെന്ന് പറഞ്ഞ് ബഹളം വക്കും. അവിടെയും കുറച്ച് ദിവസം കഴിയുമ്പോൾ ബഹളം വച്ച് അടുത്ത ആളുടെ വീട്ടിലേക്ക് പോകും.

അങ്ങനെ എല്ലാ മക്കളുടെയും കൂടെ മാറി മാറി നിന്ന് എല്ലാ കാര്യങ്ങളും കൃത്യമാണോ എന്ന് ഉറപ്പ് വരുത്തുകയാണ് ഉമ്മച്ചിയെന്നുമാണ് അന്ന് മമ്മൂക്ക പറഞ്ഞത്.

ഉമ്മച്ചിക്ക് എന്നോട് യാതൊരു സ്നേഹവും ഇല്ല എന്ന് പറയുമ്പോൾ ദേഷ്യപ്പെടാതെ എന്നെ നോക്കി ഉമ്മ ചിരിക്കുമെന്നുമാണ് താരം പറഞ്ഞത്.

 

 

shortlink

Related Articles

Post Your Comments


Back to top button