ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് ചിരപരിചിതയായി മാറിയ താരമാണ് ആര്യ. ഇന്ദ്രജിത്ത് നായകവേഷത്തിലെത്തുന്ന ഞാൻ കണ്ടതാ സാറേ എന്ന ചിത്രത്തിൽ നായികയായെത്താൻ പോവുകയാണ് ആര്യയിപ്പോൾ.
നവാഗതനായ വരുൺ ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം കോർട്ട് ഡ്രാമയാകുമെന്നാണ് സൂചന. അനൂപ് മേനോൻ, അലൻസിയർ, ബൈജു, സാബു മോൻ, മല്ലിക സുകുമാരൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു.
ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹൈലൈൻ പിക്ചേഴ്സും, ദീപു കരുണാകരനും, പ്രകാശ് ഹൈലൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശാന്ത് കൃഷ്ണ ക്യാമറയും, അരുൺ കരിമുട്ടം രചനയും നിർവ്വഹിക്കുന്നു. രാഹുൽ രാജാണ് സംഗീത സംവിധാനം. ഞാൻ കണ്ടതാ സാറേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നർമ്മത്തിൽ പറയുന്ന ത്രില്ലർ ചിത്രമായിരിക്കുമെന്നും സൂചനകളുണ്ട്.
ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മുഴുവൻ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ ബാബു. നിരവധി ചിത്രങ്ങളിലും ആര്യ വേഷമിട്ടിട്ടുണ്ട്.
Post Your Comments