വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ എന്നു പേരിട്ടു. നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിത്രവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. ഒരു കണ്ണു പാതി താഴ്ത്തി നീതി ദേവത നോക്കുന്നത് ഒരു ദൃക്സാഷിയെ ഓർമ്മപ്പെടുത്തുന്നു.
ഹൈലൈൻ പിക്ച്ചേഴ്സും ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്നതാണ് ഈ ചിത്രം. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ – ബാബു ആർ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ അബ്ദുൾ അസീസ്റ്റ്. നർമ്മത്തിലൂടെ കഥ പറയുന്ന ഒരു ത്രില്ലർ സിനിമയാണ് ഈ ചിത്രത്തിലൂടെ വരുൺ ജി. പണിക്കർ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് ,അനൂപ് മേനോൻ, ബൈജു സന്തോഷ്, സുധീർ കരമന, അലൻസിയർ, സാബുമോൻ, സമ്പത്ത് റാം, ജിബിൻ ഗോപിനാഥ്, ധന്വന്തരി, ബാലാജി, സൂര്യാ രാജേഷ്, മല്ലികാ സുകുമാരൻ, എന്നിവരും പ്രധാന താരങ്ങളായി വേഷമിടുന്നു. രചന – അരുൺ കരിമുട്ടം. സംഗീതം – രാഹുൽ രാജ്. ഛായാഗ്രഹണം – പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് -എം.എസ്. അയ്യപ്പൻ നായർ. കലാസംവിധാനം – സാബുറാം. മേക്കപ്പ് – പ്രദീപ് വിതുര. കോസ്റ്റ്യും ഡിസൈൻ – അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സഞ്ജു അമ്പാടി. ഫിനാൻസ് കൺടോളർ – സന്തോഷ് ബാലരാമപുരം.
ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട. പി ആർ ഒ വാഴൂർ ജോസ്. പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു.
Post Your Comments