Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
General

ഇത് എ ആർ റഹ്മാന്റെ പാട്ടാണോ? പക്ഷേ അല്ല, റഹ്മാൻ ശൈലിയിൽ ശ്രീനേഷ് എൽ പ്രഭുവിന്റെ സ്ത്രീശാക്തീകരണ ഗാനം

സാമൂഹിക വിഷയങ്ങളിൽ ഉള്ള തന്റെ നിലപാട് പാട്ടിലൂടെ അവതരിപ്പിക്കുന്ന ആലപ്പുഴകാരൻ ശ്രീനേഷ് എൽ പ്രഭുവിന്റെ പുതിയ പാട്ട് ആണ് ‘സൂര്യ ഗാന ജ്വാല അഥവാ എസ്. ജി. ജെ )’

‘സർവ്വസ്ത്രീ സ്വാതന്ത്ര്യം അർഹതി ‘ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് ന്യൂജെൻ കവി സുരേഷ് നാരായണൻ ആണ്.പിന്നണി ഗായകൻ രഞ്ജിത്ത് ജയരാമന്റെ ആലാപനവും.

പാട്ടിന്റെ ഈണത്തിന്റെ പുതുമയാണ്, ഇത് മാധ്യമശ്രദ്ധ നേടാൻ പ്രധാനകാരണം, ഇടയ്ക്കിടെ മുഴങ്ങുന്ന ‘സർവ്വസ്ത്രീ സ്വാതന്ത്ര്യം അർഹതി ‘ എന്ന് കേൾക്കുമ്പോൾ ആർക്കും ആവേശം തോന്നും.
പ്രഥമശ്രവണത്തിൽ, എ ആർ റഹ്മാന്റെ പാട്ട് പോലെ എന്ന് തോന്നുമെങ്കിലും, ഈ പാട്ട് സംഗീതസംവിധായകന്റെ കൈഒപ്പുള്ള വ്യക്തിത്വം ഉള്ള പാട്ടാണ്.
ഏതായാലും പാട്ട് ശ്രദ്ധേയം ആയി കഴിഞ്ഞു

പുതുമയാർന്ന ഈണവും പാട്ട് നവ്യാനുഭവമാക്കുന്നു.പാട്ടിന്റെ വരികൾക്കൊപ്പം, വിവിധ മേഖലയിൽ സ്ത്രീകൾ പ്രകടമാക്കുന്ന പ്രാവീണ്യവും പ്രാഗാല്ഭ്യവും നിറഞ്ഞ രംഗങ്ങൾ ഉൾപെടുത്തിയ പാട്ട്,കാണുന്നവരിലും ഊർജ്ജം പകരുന്നുണ്ട്.രാഗേഷ് രാമചന്ദ്രന്റെ ചിത്രീകരണവും ഓസ്വോ ഫിലിം ഫാക്ടറിയുടെ എഡിറ്റിംഗും മികവ് പുലർത്തുന്നു.

സ്ത്രീശാക്തീകരണം അതിന്റെ പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികം ആവേണ്ടതുണ്ട് എന്ന് ആൽബം ഓർമിപ്പിക്കുന്നു. സാമൂഹിക പ്രശ്നങ്ങളോടുള്ള തന്റെ പ്രതികരണവും നിലപാടും, ബോധവൽക്കരണവും തന്റെ പാട്ടുകളിലൂടെ ഇതിന് മുൻപും അവതരിപ്പിച്ചു ശ്രദ്ധേയനായ ഗാനരചയിതാവും സംഗീതസംവിധായകനും ആയ ശ്രീനേഷ്, ബാങ്ക് ഉദ്യോഗസ്ഥനാണ്. സംഗീതം കൊണ്ട് സമൂഹത്തിൽ മാറ്റം സാധ്യമാവും എന്ന് ഉറച്ചു വിശ്വസിക്കുന്ന ശ്രീനേഷ്, വാണിജ്യരീതിയിൽ സംഗീതം ചെയ്യാറുമില്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button