ദേവ് മോഹനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. സൂഫിയും സുജാതയിലൂടെയും സൂഫിയായെത്തിയ താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.
സൂഫിയും സുജാതയും കണ്ട് ഇഷ്ട്ടപ്പെട്ടിട്ടാണ് സംവിധായകൻ സാമന്തയുടെ നായകനായി ശാകുന്തളം എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. ദുഷ്യന്തന്റെ വേഷമാണ് അതിൽ ദേവ് ചെയ്തത്.
തൃശ്ശൂർ സ്വദേശിയായ ദേവ് ബെംഗളുരുവിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരവെയാണ് സിനിമയിലേക്കെത്തിയത്. ദേവും ഭാര്യയും പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്.
പുള്ളിക്കാരി ഫസ്റ്റ് ഇയർ ജോയിൻ ചെയ്യുമ്പോൾ ഞാൻ സെക്കന്റിയർ ആയിരുന്നു. എന്നാൽ പരസ്പരം കാണാതെ, അറിയാതെ കോളേജ് കാലം കഴിച്ചു കൂട്ടിയെന്നും ദേവ് പറഞ്ഞു. ഒരിക്കൽ പോലും കാണുകയോ, അറിയുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ കോളേജ് പഠനത്തിന് ശേഷമാണ് സുഹൃത്തുക്കളായതും പിന്നീട് പ്രണയത്തിലായതെന്നും ദേവ്.
മലപ്പുറം സ്വദേശിനി റജീനയാണ് ദേവിന്റെ ഭാര്യ. 2020 ലായിരുന്നു ഇരുവരുടെയും വിവാഹം. നീയെന്റെ ആത്മാവിന് വെളിച്ചം പകർന്നു, നല്ല കാലത്തും മോശം സമയത്തും താങ്ങായി കൂടെനിന്നു എന്ന് തുടങ്ങി അന്ന് താരം പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments