General

സ്ത്രീകളെ ഉമ്മറത്തും പുരുഷൻമാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?

കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയാണ് ഇപ്പോഴും ഉള്ളതെന്ന നടി നിഖില വിമലിന്റെ പ്രസ്താവനയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രസ്താവനയെ എതിർത്ത് മുസ്ലീം ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയയും രംഗത്തെത്തിയിരുന്നു .

വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം വേർതിരിവുകൾ വിവേചനമെന്നൊക്കെ പറഞ്ഞ് വിമർശിക്കുന്നത് ശരിയല്ല. ഈ രീതി എല്ലായിടത്തും ഉണ്ട്. നിഖിലയുടെ പ്രസ്താവനയോടനുബന്ധിച്ച് ന്യൂസ് ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ഫാത്തിമ ഇങ്ങനെ പ്രതികരിച്ചത്. സ്ത്രീകളെ ഭക്ഷണം നൽകുന്ന സ്ഥലത്ത് നിന്ന് മാറ്റി നിർത്തി എന്നൊക്കെ പറയുന്നത് ശരിയല്ല – ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

എന്നാൽ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഈ സമ്പ്രദായം തിരിച്ചു ചെയ്തു കൂടെ എന്നാണ് പേരടിയുടെ ചോദ്യം. ‘വരുന്ന സ്ത്രീകളെ ഉമ്മറത്തും വരുന്ന പുരുഷൻമാരെ അടുക്കളപുറത്തും ഇരുത്തുന്ന ഒരു കല്യാണം നടത്താൻ ഇവിടെ ഒരു പുരോഗമനവാദിയും ജീവിച്ചിരിപ്പില്ലെ?’ എന്നദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments


Back to top button