BollywoodCinemaLatest NewsWOODs

എന്റെ ജീവിത വിജയങ്ങളിൽ ഇൻസെക്യൂരിറ്റിയുള്ള പുരുഷൻമാരുണ്ട്: പ്രിയങ്ക ചോപ്ര

സ്ത്രീകൾ തങ്ങളേക്കാളധികം വിജയിച്ചാൽ അത് ഭീഷണിയായി കണക്കാക്കുന്ന ആണുങ്ങളാണ് കൂടുതലെന്നും പ്രിയങ്ക

ഏറെ നാളായി ബോളിവുഡിൽ നിന്നും നീണ്ട ഇടവേള എടുത്ത് മാറി നിന്ന താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം എന്തുകൊണ്ട് മാറി നിന്നു എന്ന് പിന്നീട് വിശദീകരണം നൽകിയിരുന്നു.

വൃത്തികെട്ട രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള ചിലരുടെ ഇടപെടലുകളാണ് തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്താൻ പ്രേരിപ്പിച്ചതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു.

ഇതേ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം രൂക്ഷ പ്രതികരണങ്ങളും വാ​ഗ്വാദങ്ങളുമാണ് ഉണ്ടായത്. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയതും ഒതുക്കിയതും നെപ്പോട്ടിസം പിന്താങ്ങുന്ന സംവിധായകൻ കരൺ ആണെന്ന് വിമർശനമുയർത്തി കങ്കണ റണാവത്തും എത്തിയിരുന്നു.

താരങ്ങളുടെ മക്കളെ മാത്രം പ്രൊമോട്ട് ചെയ്യുന്ന വ്യക്തിയാണ് കരണെന്നാണ് അന്ന് കങ്കണ പറഞ്ഞത്. ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുകയാണിന്ന് പ്രിയങ്ക.

തന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ള പല പുരുഷൻമാർക്കും തന്റെ ജീവിതത്തിൽ ഇൻസെക്യൂരിറ്റി തോന്നിയിരുന്നുവെന്ന് താരം വ്യക്തമാക്കി. കുടുംബത്തെ നയിക്കുന്നവരും കുടുംബം പുലർത്തുന്നവരും തങ്ങളാണെന്ന ചിന്ത പല പുരുഷൻമാരും ആസ്വദിക്കുന്നവരാണെന്നും താരം പറഞ്ഞു. സ്ത്രീകൾ തങ്ങളേക്കാളധികം വിജയിച്ചാൽ അത് ഭീഷണിയായി കണക്കാക്കുന്ന ആണുങ്ങളാണ് കൂടുതലെന്നും പ്രിയങ്ക വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments


Back to top button