പ്രശസ്ത മലയാള നടി റിമ കല്ലിങ്കൽ പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് വൻ വിവാദങ്ങൾക്കാണ് വഴി തുറന്നത്. ചർച്ചകൾ നടത്തിയും പരസ്പരം കലഹിച്ചും പൊരിച്ച മീൻ വിവാദം സോഷ്യൽ മീഡിയയിൽ തീർത്ത വിപ്ലവം ചെറുതല്ല.
ഇതിനെ തുടർന്ന് പല സ്ത്രീകളും തങ്ങൾക്ക് കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന ദുരവസ്ഥകളെക്കുറിച്ചും, കഷ്ട്ടപ്പാടുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
വീട്ടിൽ ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് മാത്രമായി നീക്കി വയ്ക്കപ്പെടുന്ന പൊരിച്ച മീൻ ഭാഗങ്ങളും, വറുത്ത ചിക്കനുമെല്ലാം വൻ ചർച്ചകൾക്കാണ് തുടക്കമിട്ടത്. അടുത്തിടെ നടി നിഖില കണ്ണൂരിലെ ചില വിവാഹ ഇടങ്ങളിൽ പുരുഷൻമാർക്ക് മാത്രം മുൻ വശത്തും, സ്ത്രീകൾക്ക് അടുക്കള ഭാഗത്ത് മാത്രം ഇരുത്തിയും ഭക്ഷണം നൽകുന്നതിനെതിരെ അതി ശക്തമായി വിയോജിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോൾ നടി അനാർക്കലി മരക്കാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൊറോട്ട കഴിക്കുന്നതിൽ വരെ വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് താരം പറഞ്ഞത്.
പൊറോട്ട മുഴുവൻ ആണുങ്ങൾക്ക് നൽകും, ബാക്കി വന്നാൽ മാത്രം സ്ത്രീകൾക്ക് കഴിക്കാൻ നൽകുമെന്നാണ് അനാർക്കലി പറഞ്ഞത്. അത് തന്റെ വീട്ടിൽ സംഭവിച്ചിട്ടില്ല, പകരം കൂട്ടുകാർ വന്ന് പറയുമ്പോൾ വിഷമം തോന്നിയിരുന്നെന്നുമാണ് അനാർക്കലി പറഞ്ഞത്.
Post Your Comments