നിരന്തരം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് കങ്കണ റണാവത്. തന്റെ ജീവിതത്തിൽ നടക്കുന്ന ഒട്ടുമിക്ക സംഭവങ്ങളും ആരാധകരുമായി പങ്കുവക്കുന്നതിൽ താരം സന്തോഷം കണ്ടെത്താറുണ്ട്.
തന്റെ ഉറ്റ സുഹൃത്തായിരുന്നു ആമിർ ഖാനെന്നും എന്നാൽ താൻ ഹൃതിക് റോഷനെതിരെ പോരാടാൻ തുടങ്ങിയപ്പോൾ ആമിർ തന്നിൽ നിന്നും അകലം പാലിച്ച് തുടങ്ങിയിരുന്നെന്നും ഹൃതിക്കിനെതിരെ നിയമപരമായി മുന്നോട്ട് പോയതോടെ താനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും പറഞ്ഞു.
തന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്ന ആമിറിനെ കുറിച്ച് ഓർക്കുന്നുവെന്നും എങ്ങനെ അത് നഷ്ടമായെന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു. തന്റെ ഉറ്റ സുഹൃത്തായിരുന്ന ആമിർ ഹൃതിക്കുമായി തനിക്കുണ്ടായ പ്രശ്നങ്ങളുടെ സമയത്ത് ഹൃതിക്കിനൊപ്പം പൂർണ്ണമായും നിന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും വ്യക്തമാക്കി.
നല്ല സുഹൃത്തായി ആമിർ കൂടെ ഉണ്ടായിരുന്ന ആ നല്ല നിമിഷങ്ങൾ എവിടെ പോയെന്ന് മനസിലാകുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു. ഒരു സിനിമാ ഇൻഡസ്ട്രിക്കെതിരെ ഒറ്റക്ക് നിന്ന് പോരാടിയവൾ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments