GeneralLatest NewsMollywoodNEWSWOODs

പെങ്ങളുടെ കല്യാണമാണ്, ഇങ്ങനെ പിന്നാലെ നടക്കുന്നത് ശരിയല്ല: മാധ്യമങ്ങളോട് ഷൈന്‍ ടോം ചാക്കോ

എപ്പോഴും ഇങ്ങനെ പിന്നാലെ നടക്കുന്നത് ശരിയല്ലട്ടാ

സഹോദരിയുടെ വിവാഹത്തിനായി ഓടിനടക്കുന്ന നടൻ ഷൈന്‍ ടോം ചാക്കോയുടെ പിന്നാലെ കാമറകളുമായി എത്തുന്ന മാധ്യമ പ്രവർത്തകർക്ക് നേരെ വിമർശനം. താരത്തിന്റെ സഹോദരിയുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം. അതിനെത്തിയ മാധ്യമങ്ങൾ ഷൈനെ വിടാതെ പിന്തുടരുകയാണ്.

READ ALSO: ബിഗ് ബോസ് സീസണ്‍ 5 ല്‍ താരമാകാൻ സംവിധായകന്‍ ഒമര്‍ ലുലു

തന്റെ പിന്നാലെ നടക്കുന്ന മാധ്യമങ്ങളോടുള്ള ഷൈനിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്റെ പിന്നാലെ ഇങ്ങനെ നടക്കരുത് എന്നാണ് കാമറ ടീമിനോട് താരം പറഞ്ഞത്.

‘എപ്പോഴും ഇങ്ങനെ പിന്നാലെ നടക്കുന്നത് ശരിയല്ലട്ടാ, എന്റെ പെങ്ങളുടെ കല്യാണമാണ്, എനിക്ക് ഒരുപാട് സ്ഥലത്തേക്ക് ഓടേണ്ടതായി വരും. ഞാന്‍ അങ്ങോട്ടോടി ഇങ്ങോട്ടോടി നെട്ടോട്ടോടി എന്നു പറയരുത്. പരിപാടിക്ക് വരുമ്പോള്‍ അതല്ലേ എടുക്കേണ്ടത്. നിങ്ങള്‍ അതിനിടക്ക് റീല്‍സ് ഉണ്ടാക്കാന്‍ നോക്കരുത്.’ ഷൈന്‍ ടോം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button