
മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ബാബ സിദ്ദീഖ് അടുത്തിടെ വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ വമ്പൻ താര നിരയാണ് ഇഫ്താറിൽ പങ്കുകൊള്ളാനെത്തിയത്.
ഷാരൂഖ് ഖാനടക്കം പങ്കെടുത്ത വിരുന്നിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയത് നടിയും പ്രശസ്ത മോഡലുമായ സനാഖാന്റെ ഒരു വീഡിയോയാണ്.
താരത്തിനെ ഭർത്താവ് അനസ് സായിദ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലുള്ളവരുടെ കണ്ടെത്തൽ. ക്ഷുഭിതനായി, ഭാര്യ സനാ ഖാന്റെ കൈ പിടിച്ച് പുറത്തേക്ക് വേഗത്തിൽ നടക്കുന്ന അനസിനെയാണ് വീഡിയോയിൽ കാണാനാവുന്നത്. കൂടാതെ ഭർത്താവിനൊപ്പം എത്താൻ പെടാപാട് പെടുന്ന സനയും വീഡിയോയിൽ ഉണ്ട്.
അതോടെ ഗർഭിണിയായ ഭാര്യയെ പരിഗണിക്കാതെ വലിച്ചിഴച്ചു നടത്തിച്ചു എന്ന തരത്തിലും പ്രചരണം ശക്തമായി. ഇതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
വിരുന്ന് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഡ്രൈവറെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല, അതോടെ പതിവിലധികം സമയം നിന്നതിനാൽ വിയർക്കാനും, ക്ഷീണിക്കാനും തുടങ്ങി.
അതോടെ അടുത്ത് നിന്ന മറ്റുള്ളവരെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി ഭർത്താവ് സ്നേഹത്തോടെ കൂട്ടിക്കൊണ്ട് പോയതാണെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും താരം വ്യക്തമാക്കി.
Post Your Comments