ബിഗ് ബോസ് സീസണ് 5 ല്‍ ആരാധകരെ സ്വന്തമാക്കാൻ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന് ഒമര്‍ ലുലു. ഞായറാഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് ആദ്യ മത്സരാര്‍ത്ഥി പടിയിറങ്ങിയിരുന്നു, ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയിലൂടെ എത്തിയ നടിയും മോഡലുമായ എയ്ഞ്ചലീന് മരിയ പുറത്തായതിന് പിന്നാലെ ഗുരു തന്നെ ഷോയിൽ എത്തിയിരിക്കുകയാണ്.
READ ALSO: ശ്രീനാഥ് ഭാസിയും ലാലും ഒന്നിക്കുന്ന പുതിയ ചിത്രം മെയ് 25ന് ചിത്രീകരണം ആരംഭിക്കും
ഷോ ആരംഭിച്ചു മൂന്ന് ആഴ്ച്ചകള്‍ക്കു ശേഷമാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യ എവിക്ഷന് നടന്നത്. ഒരു ഹിന്ദി ചിത്രത്തിനായി താന്‍ മുംബൈയിലേക്ക് പോകുകയാണെന്നുള്ള ഫേസ്ബുക്ക് കുറിപ്പ് ഒമര്‍ ലുലു കഴിഞ്ഞ ദിവസം ഇട്ടിരുന്നു. തുടര്‍ന്നാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒമര്‍ എത്തിയിരിക്കുന്നത്.
Leave a Comment