തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടികളിൽ മുൻപന്തിയിലാണ് നടി സാമന്തയുള്ളത്. എന്നാൽ താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ശാകുന്തളം എന്ന ചിത്രം വേണ്ടത്ര വിജയം നേടിയില്ല.
ഇപ്പോൾ സാമന്തക്കെതിരെ അതിശക്തമായ ആരോപണങ്ങളുമായി എത്തിയിരിയ്ക്കുകയാണ് നിർമ്മാതാവ് ചിട്ടി ബാബു. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു കഴിഞ്ഞുവെന്നാണ് ചിട്ടി പറയുന്നത്. കൂടാതെ ശാകുന്തളത്തിന്റേതടക്കം പ്രമോഷൻ വർക്കുകളിൽ ആവശ്യമില്ലാതെ, വില കുറഞ്ഞ സഹതാപം നേടാനുള്ള ശ്രമങ്ങളും നടത്തിയെന്നും ആരോപിക്കുന്നു.
കയ്യിലെ പണമെല്ലാം തീർന്ന് ജീവിക്കാനായാണ് താരം ഐറ്റം ഡാൻസ് ചെയ്തതെന്നും ചിട്ടി ആരോപിക്കുന്നു. സ്റ്റാർ നായികാ പട്ടം ഇനി സാമന്തക്ക് ലഭിക്കില്ലാത്തതിനാൽ മുൻപിൽ വരുന്ന ഏത് പ്രൊജക്റ്റിലും സാമന്ത ചാടി വീഴുമെന്നും നിർമ്മാതാവ്.
യശോദ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളിൽ പോലും കരഞ്ഞ്, അനാവശ്യമായി സഹതാപം നേടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും ചിട്ടി. ഏതായാലും സാമന്ത നിർമ്മാതാവിന്റെ വാക്കുകൾ മുഖവിലക്ക് പോലും എടുത്തിട്ടില്ല.
തനിക്കെതിരെ പരസ്യമായി ഇത്തരം നിലപാടുകളുമായി വരുന്നവരെ തീരെ ഗൗനിക്കുന്ന വ്യക്തിയല്ല സാമന്ത. അനാവശ്യ കമന്റുകൾ പറയാനോ, പരിഹസിക്കാനോ, ആരോപണങ്ങൾ ഉന്നയിക്കാനോ താരം സമയം ചിലവഴിക്കാറുമില്ല.
Post Your Comments